വാര്‍ത്താ വിവരണം

മാടായി ഉപജില്ലാ സ്‌കൂള്‍ കലോത്സവം.

2 November 2017
Reporter: pilathara.com, photo : Navaneeth Pilathara
ഉപജില്ലയിലെ 94 വിദ്യാലയങ്ങളില്‍നിന്നായി എല്‍.പി. മുതല്‍ ഹയര്‍ സെക്കന്‍ഡറിവരെ യുള്ള 5757 പ്രതിഭകള്‍ മാറ്റുരയ്ക്കും. പത്ത് വേദികളായാണ് 307 ഇനങ്ങളിലുള്ള മത്സരങ്ങള്‍ നടക്കുന്നത് .

 

പിലാത്തറ: മാടായി ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം മൂന്നുമുതല്‍ ഒന്‍പതുവരെ കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. വെള്ളിയാഴ്ച സ്റ്റേജിതര മത്സരങ്ങളും ആറുമുതല്‍ ഒന്‍പതുവരെ സ്റ്റേജ് മത്സരങ്ങളും നടക്കും. ഉപജില്ലയിലെ 94 വിദ്യാലയങ്ങളില്‍നിന്നായി എല്‍.പി. മുതല്‍ ഹയര്‍ സെക്കന്‍ഡറിവരെ യുള്ള 5757 പ്രതിഭകള്‍ മാറ്റുരയ്ക്കും. പത്ത് വേദികളായാണ് 307 ഇനങ്ങളിലുള്ള മത്സരങ്ങള്‍ നടക്കുന്നത് .

തിങ്കളാഴ്ച പത്തുമണിക്ക് ടി.വി.രാജേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഒന്‍പതിന് വൈകീട്ട് നാലിന് സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്. ഉദ്ഘാടനം ചെയ്യും. രണ്ടിന് രണ്ടുമണിക്ക് രജിസ്‌ടേഷന്‍ നടക്കും. 3.30ന് വി.ആര്‍. നായനാര്‍ വായനശാല പരിസരത്തു നിന്നും തുടങ്ങുന്ന വിളംബരജാഥ ആണ്ടാംകൊവ്വല്‍വഴി സ്‌കൂളില്‍ സമാപിക്കും.
ആര്‍ഭാടരഹിതവും ഹരിത-പ്രകൃതി സൗഹൃദപരവുമായ രീതിയിലാണ് ജനകീയ കൂട്ടായ്മയില്‍ കലോത്സവം നടക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമന്‍, പ്രിന്‍സിപ്പല്‍ കെ.വി.രാജന്‍, എ.ഇ.ഒ. ഗംഗാധരന്‍ വെള്ളൂര്‍, പി.ടി.എ. പ്രസിഡന്റ് കെ.സതീശന്‍, പ്രചാരണ കണ്‍വീനര്‍ രതീഷ് കഴകക്കാരന്‍ എന്നിവര്‍ പങ്കെടുത്തു.



whatsapp
Tags:
loading...