വാര്‍ത്താ വിവരണം

പിലാത്തറ വ്യാപാരി വ്യവസായി സമിതി സമൂഹ അടുക്കളയിലേക്ക് ഉള്ള ഭക്ഷണ സാധനങ്ങൾ നൽകി

30 April 2020
Reporter: PILATHARA DOT COM

വ്യാപാരി വ്യവസായി സമിതി പിലാത്തറ യൂണിറ്റിന്റെ  നേതൃത്വത്തിൽ ചെറുതാഴം പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് ഉള്ള ഭക്ഷണ സാധനങ്ങൾ സമിതി പിലാത്തറ യൂണിറ്റ് സെക്രട്ടറി ഇ.വി. ഗണേശൻ ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.  പ്രഭാവതിക്ക് കൈമാറി. സമിതി സംസ്ഥാന കമ്മിറ്റി പങ്കജവല്ലി,  യൂണിറ്റ് പ്രസിഡന്റ് എ. പി. നാരായണൻ, ഏരിയ പ്രസിഡന്റ്‌ രാമചന്ദ്രൻ, ടി സി വിൽസൺ, ഷാജി മാസ്കോ തുടങ്ങിയവർ സംബന്ധിച്ചു.



whatsapp
Tags:
loading...