വാര്‍ത്താ വിവരണം

അറത്തിൽ ഓണത്താൻ കാരക്കാട്ടില്ലത്ത് ഒ.കെ. പരമേശ്വരൻ നമ്പൂതിരി നിര്യാതനായി

4 September 2020
Reporter: pilathara dot com

പിലാത്തറ: സാമൂഹിക-സാംസ്കാരിക- സാമുദായിക സേവന പ്രവർത്തകനും മാതൃകാ കർഷകനുമായ  അറത്തിൽ ഓണത്താൻ കാരക്കാട്ടില്ലത്ത് ഒ.കെ.പരമേശ്വരൻ നമ്പൂതിരി (ഒ.കെ.പി, 85) അന്തരിച്ചു. 


   വിദ്യാഭ്യാസ ഭൗതിക രംഗങ്ങളിൽ അവികസിത പ്രദേശമായിരുന്ന അറത്തിൽ ചെറുപ്പാറയിൽ അറുപതാണ്ടുകൾക്ക് മുമ്പെ തറവാട്ട് സ്ഥലത്തു നിന്നും 60 സെൻ്റ് സംഭാവന ചെയ്ത് ഗ്രാമോദ്ധാരണ വായനശാല പ്രസ്ഥാനത്തിന് തുടക്കമിട്ടു. ഇവിടെ ഗ്രാമോദ്ധാരണ വായനശാലയും ലൈബ്രറി മന്ദിരവും സ്ഥാപിച്ചു. ഇതിൽ നിന്ന് നൽകിയ അഞ്ച് സെൻ്റ് സ്ഥലത്ത് അങ്കണവാടിയും പത്തു സെൻ്റിൽ കുടുംബാരോഗ്യ കേന്ദ്രവും ഏഴ് സെൻ്റിൽ സാംസ്കാരിക നിലയവും സ്ഥാപിതമായി. ഭദ്രപുരം ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി,ഉത്തര കേരള നമ്പൂതിരി സമാജം സംഘാടകൻ, യോഗക്ഷേമസഭ ഉപസഭ പ്രസിഡൻ്റ് തുടങ്ങിയ നിലകളിലും സക്രിയമായി പ്രവർത്തിച്ചിട്ടുണ്ട്.

മാതൃകാ കർഷകനെന്ന നിലയിലും അംഗീകാരം നേടി. പരിസ്ഥിതി - വനവൽക്കരണ പ്രവർത്തനത്തിന് കേരള സർക്കാരിന്റെ  ആഗ്രോ - ഫോറസ്ട്ര റി അവാർഡ്‌ ലഭിച്ചിട്ടുണ്ട്.


ഭാര്യ: സരസ്വതി അന്തർജ്ജനം, മക്കൾ: ഒ.കെ.സാവിത്രി (റിട്ട. അധ്യാപിക, പുറച്ചേരി ഗവ.യു.പി.സ്കൂൾ) ഒ.കെ.നാരായണൻ നമ്പൂതിരി (മാതൃഭൂമി ലേഖകൻ), ഒ.കെ.ഹരിഗോവിന്ദൻ (കനഡ), ഡോ: ഒ.കെ.ഗിരീഷ് വിഷ്ണു (അസി.പ്രൊഫസർ, കണ്ണൂർ ഗവ: കൃഷ്ണമേനോൻ മെമ്മോറിയൽ കോളേജ്), മരുമക്കൾ: കെ.വി. ശംഭു നമ്പൂതിരി (റിട്ട. അസി.എഞ്ചിനീയർ. (കെ.എസ്.ഇ.ബി), മായ എൻ.നമ്പൂതിരി (അധ്യാപിക, എടനാട് ഈസ്റ്റ് എൽ.പി.സ്കൂൾ), ലക്ഷ്മി (ആശ, കനഡ) ശ്രീപ്രിയ (ക്ലർക്ക്, കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത്)
സഹോദരങ്ങൾ: ഒ.കെ.വിഷ്ണുനമ്പൂതിരി (മുൻ മേൽശാന്തി ), കൃഷ്ണൻ നമ്പൂതിരി (റിട്ട. വില്ലേജ് അസിസ്റ്റൻ്റ് ) പരേതനായ ഒ.കെ.ശങ്കരൻ നമ്പൂതിരി (റിട്ട. അധ്യാപകൻ,പുറച്ചേരി ഗവ.യു.പി.സ്കൂൾ)

 



whatsapp
Tags:
loading...