വാര്‍ത്താ വിവരണം

കടന്നപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്തു.

7 October 2020
Reporter: pilathara dot com

കല്യാശ്ശേരി മണ്ഡലത്തിലെ ഏഴാമത്തെ കുടുംബാരോഗ്യ കേന്ദ്രം

 

കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിലെ കടന്നപ്പള്ളി കണ്ടോന്താർ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ    വീഡിയോ കോൺഫ്രൻസ് മുഖേന ഉദ്ഘാടനം ചെയ്തു . ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു.

കടന്നപ്പള്ളിയിൽ നടന്ന ചടങ്ങിൽ ടി വി രാജേഷ് എം എൽ എ ശിലാഫലകം അനാഛാദനം ചെയ്തു.

സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രമായ കടന്നപ്പള്ളി കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. കല്യാശേരി മണ്ഡലത്തിലെ ചെറുതാഴം , മാട്ടൂൽ, കല്യാശ്ശേരി, പട്ടുവം, കണ്ണപുരം (തറ),  കുഞ്ഞിമംഗലം എന്നീ   6 കുടുംബാരോഗ്യ കേന്ദ്രങ്ങൾ നേരത്തെ  ഉദ്ഘാടനം  ചെയ്ത് പ്രവർത്തനം ആരംഭിച്ചു. നാളെ ഉദ്ഘാടനം ചെയ്യുന്നത്  മണ്ഡലത്തിലെ ഏഴാമത്തെ കുടുംബാരോഗ്യ കേന്ദ്രമാണ്. പുന്നച്ചേരി, പുതിയങ്ങാടി എന്നീ കേന്ദ്രങ്ങളുടെ പ്രവൃത്തികളും ഉടൻ പൂർത്തിയാകും. 

കടന്നപ്പള്ളി പ്രഥാമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതോടെ ആശുപത്രിയെ ആശ്രയിക്കുന്നവർക്ക് മെച്ചപ്പെട്ട സേവനങ്ങളാണ് ലഭ്യമാക്കുക. 1974 ൽ  പ്രവർത്തനം തുടങ്ങിയ ആശുപത്രി ഗ്രാമ പഞ്ചായത്ത് 2012-ൽ നിർമ്മിച്ച കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്.  ടി വി രാജേഷ് എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപയും , ഗ്രാമ പഞ്ചായത്തിന്റെ 28 ലക്ഷം രൂപയും ആരോഗ്യ വകുപ്പിന്റെ 15 ലക്ഷം രൂപയും ഉൾപ്പടെ 78 ലക്ഷം രൂപയുടെ വികസന പ്രവർത്തനമാണിവിടെ നടത്തിയത്.


പുതിയ കൺസൽറ്റേഷൻ റൂം, ലാബോറട്ടറി, രോഗികൾക്കും കൂടെയുള്ളവർക്കുള്ള കാത്തിരിപ്പ് കേന്ദ്രം, കോൺഫ്രൻസ് ഹാൾ, ഫീഡിങ് റൂം, ടോയ്ലറ്റ്,  ഗാർഡൻ , പാർക്കിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഡോക്ടറുടെയും , രണ്ട് സ്റ്റാഫ് നഴ്സിന്റെയും അധിക തസ്തിക അനുവദിച്ചു. ഗ്രാമ പഞ്ചായത്ത് ഒരു ഡോക്ടറെയും ഒരു ഫാർമസിസ്റ്റിനെയും നിയമിക്കുകയുണ്ടായി. നിലവിൽ മൂന്ന്  ഡോക്ടർമാരുടെയും , നാല് സ്റ്റാഫ് നഴ്സ്, രണ്ട് ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ലഭിക്കും. മാർച്ച് മുതൽ സായാഹ ഒ പി യുടെ പ്രവർത്തനവും ആരംഭിച്ചു. രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്.

 ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്  ഇപി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത, ആരോഗ്യ വിഭാഗം ജില്ല പോഗ്രാം ഓഫീസർ ഡോ: അനിൽ കുമാർ , ടി അജിത , കെ മോഹനൻ , എം ലക്ഷ്മണൻ , ടി വി സുധാകരൻ, പി പി ദാമോദരൻ, കെ.പത്മനാഭൻ , രത്നമണി തെക്കിലത്ത്, എം പി ഉണ്ണികൃഷ്ണൻ , ടി. രാജൻ, എം.ബി ചിണ്ടൻ, പി.കെ.നാരായണൻ , മുസ്തഫ കടന്നപ്പളളി, എം പത്മനാഭൻ ,  എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ മനേഷ് കെ നന്ദി പറഞ്ഞു. 





കല്യാശ്ശേരി മണ്ഡലത്തിലെ ഏഴാമത്തെ കുടുംബാരോഗ്യ കേന്ദ്രം ടി വി രാജേഷ് എം എൽ എ ശിലാഫലകം അനാഛാദനം ചെയ്തു.

whatsapp
Tags:
loading...