വാര്‍ത്താ വിവരണം

രണ്ടരവർഷക്കാലത്തെ ശ്രമഫലമായി  വളർത്തിയ കേശം ഇനി ക്യാൻസർ രോഗികളിൽ പുഞ്ചിരി വിടർത്തും. 

31 October 2020
Reporter: pilathara dot com

ക്യാൻസർ രോഗികളിൽ പുഞ്ചിരിവിടർത്താൻ പിലാത്തറ കടന്നപ്പളി സ്വദേശിയായ ഗോവിന്ദരാജ്  തലമുടി  പകുത്തിനൽകി  നാടിനും  സുഹൃത്തുക്കളും മാതൃകയായി. നാട്ടിലെ രാഷ്ട്രീയ സാമൂഹിക സംഘടനകളിലെ സജീവ പ്രവർത്തകനായ ഗോവിന്ദരാജ് മരങ്ങാട, പരിയാരം ഫിക്സിർ സോൺ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ്. 

ക്യാൻസർ രോഗികൾക്ക് സൗജന്യമായിവിഗ്ഗ് നിർമ്മിച്ചു നൽകുന്ന ശ്രീ.എബിയുടെ മേൽനോട്ടത്തിൽ തൃശൂരിൽ പ്രവർത്തിക്കുന്ന ഹെയർ ബാങ്ക് എന്ന കാരുണ്യ  സംഘടനയ്ക്കായാണ്  കേശദാനം നൽകിയത്. ക്യാൻസർ കീമോ ചികിത്സയിലൂടെ മുടി നഷ്ടമായ നിരവധിപേർക്ക് ഇതിനകം ഹെയർ ബാങ്കിൽ നിന്നും സൗജന്യമായി വിഗ് നൽകി വരുനുണ്ട്.

നമ്മുടെ ഇടയിലും ഉണ്ട് കീമോതറാപ്പിയിലൂടെ മുടിനഷ്ടപെട്ടു   വേദന അനുഭവിക്കുന്നവർ. അവരും പുഞ്ചിരിക്കട്ടെ .... കേശദാനത്തിനു തയ്യാറാവുന്നവർക്ക് പ്രചോദനമാകട്ടെ... രക്തദാനം മഹാദാനമായി കരുതുന്ന ഈ യുവാവിന്‍റെ  സന്നദ്ധ രക്തദാന/ സാമൂഹിക  പ്രവർത്തനങ്ങളിൽ മുൻ നിരയിലുള്ള പ്രവർത്തനങ്ങൾക്ക് പിലാത്തറ ഡോട്ട് കോംമിന്‍റെ അഭിനന്ദനങ്ങൾ നേരുന്നു. 



whatsapp
Tags:
loading...