വിവരണം കൃഷി


പ്ലാസ്റ്റിക്ക് ഷീറ്റിലും മഞ്ഞൾ കൃഷിചെയ്യാം

Reporter: പ്ലാസ്റ്റിക്ക് ഷീറ്റിലും മഞ്ഞൾ കൃഷിചെയ്യാം

ചെറുതാഴം  കൃഷിപാഠം


   കാർഷിക മനോഭാവം ഉണ്ടെങ്കിലും സ്ഥല പരിമിതിമൂലം പല കൃഷിയും തുടങ്ങാൻ സാധിക്കാതെ വലയുന്നവർക്ക് വീട്ടാവശ്യത്തിന് വേണ്ടതായ മഞ്ഞൾ  3-4 മീറ്റർ സ്ഥലത്ത്(ടറസ്സിലോ വീട്ടുമുറ്റത്തോ) കൃഷിചെയ്യാവുന്നതാണ്.
 ഇതിനായി  1.25 മീറ്റർ വീതിയും 3 മീറ്റർനീളവമുള്ള (നീളം ആവശ്യത്തിന് ഉപയോഗിക്കാം) പ്ലാസ്റ്റിക്ക് ഷീറ്റ്  എടുത്ത്  നിലത്ത് വിരിക്കുക. ഷീറ്റിൽ  ചിലയിടത്ത് ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കണം. അതിനുശേഷം  നാലു വശങ്ങളിലും 2ഇഞ്ച് ഘനത്തിൽ വാരിയോ മറ്റെന്തെങ്കിലും സാധനങ്ങളോവെച്ച്(പ്ലാസ്റ്റിക് ഷീറ്റിന് പകരമായി ഫ്ലക്സ് ബോർഡ്  മലർത്തിവെച്ചാലുംമതി) ഷീറ്റിൽ മണ്ണ്, ജൈവവളം, ചകിരിച്ചോറ് കമ്പോസ്റ്റ്  എന്നിവ തുല്യ അനുപാദത്തിൽ എടുത്ത് (ഗ്രോബാഗ് നിറക്കുന്ന അതേ അനുപാദത്തിൽ) നിറക്കുക. ഇതിലേക്ക് 10-15ഗ്രാം തൂക്കമുള്ള  മഞ്ഞൾ വിത്ത് 20 cm അകലത്തിൽ  നടുക.   കരിയിലകൾ /ശീമക്കൊന്ന ഇലകൾകൊണ്ട് നന്നായി പുതയിടുക. 3മാസത്തിനുശേഷം ഒരു മീറ്ററിലേക്ക് 1കിലോവീതം പച്ചച്ചാണകം കലക്കി ഒഴിക്കുകയും വീണ്ടും നല്ലരീതിയിൽ പുതവെക്കേണ്ടതുമാണ്. മഴക്കാലത്തിനുശേഷം ആഴ്ചയിൽ  ചെറിയതോതിൽ നനവ് ആവശ്യമാണ്.  ഇനങ്ങളുടെവ്യത്യാസം അനുസരിച്ച്  8-10മാസത്തിനുശേഷം വിളവെടുപ്പിന് പാകമാകും. ഒരു സ്ക്വയർ മീറ്ററിൽനിന്നും ശരാശരി 4-5കിലോ പച്ചമഞ്ഞൾ ലഭ്യമാകും. 
3മീറ്ററിൽനിന്നും 12kg,
2kg അടുത്ത വർഷത്തേക്ക് വിത്ത്. ബാക്കി 10kg പുഴുങ്ങി ഉണക്കിയാൽ 2.5kg ഉണക്കിയ മഞ്ഞൾ ലഭിക്കും. ഒരുവർഷത്തെ വീട്ടാവശ്യത്തിന്  ശരാശരി 2kg മഞ്ഞൾ പൊടി മതിയാകും.

 


കൂടുതലായി അറിയുന്നതിനും മഞ്ഞൾ വിത്തിനും . 
 കെ.ടി. ശ്രീധരൻ നമ്പൂതിരി 
(സ്റ്റേറ്റ് കർഷകമിത്ര 2017-18) മണ്ടൂർ-ചെറുതാഴം 
mob 9446168173loading...