വാര്‍ത്താ വിവരണം

കേരളത്തിൽ സങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കാൻ അനുമതി

24 November 2020
Reporter: shanil cheruthazham

കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട്  സങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കാൻ അനുമതി ലഭിച്ചു. 50%  വിദ്യാർത്ഥികളോ  അല്ലെങ്കിൽ പരമാവധി 100 വിദ്യാർത്ഥികളുമായി തുറന്ന്  പ്രവർത്തിക്കാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്.  ഇക്കഴിഞ്ഞ കാലങ്ങളിൽ ഓൺലൈൻ എഡ്യൂക്കേഷൻ മാത്രം നൽകി സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരികയായിരുന്നു. എന്നാൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാർത്ഥികളുടെ പ്രാക്ടിക്കൽ സൗകര്യം നടപ്പിലാക്കാൻ  വലിയ തടസ്സം തന്നെയായിരുന്നു. 

കഴിഞ്ഞ ഒമ്പത് മാസക്കാലമായി കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയായിരുന്നു. മൊറട്ടോറിയം നിലച്ചതോടുകൂടി  കേരളത്തിൽ 197 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്  സ്ഥിരമായി താഴ് വീണത്. പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ തൊഴിലിലേക്ക് നയിക്കുന്ന  ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രശ്നങ്ങൾ  സർക്കാരിന്‍റെ ശ്രദ്ധയിലേക്ക് എത്തിക്കുന്നതിനായി   ആക്ടീവ (AKTIWA) എന്ന സംഘടന നടത്തിയ പ്രവർത്തനങ്ങൾക്കുള്ള  അംഗീകാരമാണെന്ന് സംസ്ഥാന   സെക്രട്ടറി അനിൽകുമാർ പറഞ്ഞു . ആക്ടിവ പ്രതിനിധികൾ കേരള ചീഫ് സെക്രട്ടറിയുമായി നടന്ന ചർച്ചയിലാണ്  തീരുമാനമായത്. 

Pilathara.com



whatsapp
Tags:
loading...