വാര്‍ത്താ വിവരണം

ഓൺലൈൻ പഠനത്തിനായി ടിവി നൽകി.

1 December 2020
Reporter: Shanil cheruthazham

ജെസിഐ പിലാത്തറ യുടെ കമ്മ്യൂണിറ്റി ഡെവലപ്മെൻറ് പ്രോഗ്രാമിന്റെ ഭാഗമായി ടിവി വിതരണം ചെയ്തു.

2015 വർഷത്തെ മികച്ച വിദ്യാർത്ഥികൾക്കുള്ള ജെ സി ഐ ഇന്ത്യയുടെ സ്കോളർഷിപ്പിന് അർഹയായ ചെറുതാഴം സ്വദേശിനിയായ അനുശ്രീ ഇന്ന് പി ജി വിദ്യാർത്ഥിനിയാണ്. അനുശ്രീക്കും  പത്താം ക്ലാസ് വിദ്യാർഥിയായ അനുജനും   ഓൺ ലൈൻ പഠനത്തിന് ബുദ്ധിമുട്ട്  നേരിടുന്ന വാർത്ത അറിഞ്ഞു ജെ സി പ്രവർത്തകരുടെ   സമയോചിതമായ ഇടപെടൽ നടന്നത്. ചടങ്ങിൽ ജെ സി ഐ പ്രസിഡണ്ട് സതീശൻ എം, ഇലക്ട് പ്രസിഡണ്ട് രാജേഷ്കെ വി, മുൻ സോൺ പ്രസിഡണ്ട് കെ വി സുധീഷ് , മുൻ പ്രസിഡണ്ട് രാജീവ് യു, ട്രഷറർ ഇലക്ട് ശ്രീനാഥ് തുടങ്ങിയവർ പങ്കെടുത്തു. 

കൊറോണയുടെ സാഹചര്യത്തിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിട്ട നിരവധി വിദ്യാർഥികൾക്കാണ് ജെസിഐ പിലാത്തറയുടെ പദ്ധതിയിലൂടെ ഓൺലൈൻ പഠനത്തിന് സൗകര്യം  ഒരുങ്ങിയത്.  



whatsapp
Tags:
loading...