വാര്‍ത്താ വിവരണം

ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ചു പിലാത്തറയിൽ നിന്ന് തലക്കാവേരി വരെ സൗഹൃദ യാത്ര

3 December 2020
Reporter: pilathara dot com

ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ചു വീൽ ചെയർ യാത്രികരുടെ കൂട്ടായ്മയായ കണ്ണൂർ റൈഡേഴ്‌സ് ക്ലബ് പിലാത്തറയിൽ നിന്ന് തലക്കാവേരി വരെ സൗഹൃദ യാത്ര സംഘടിപ്പിച്ചു.

 പിലാത്തറ ലയൺ ക്ലബ് ഇൻസ്സ്പർമായി സംയുക്തമായി നടത്തിയ  യാത്ര കല്യാശ്ശേരി എം എൽ എ ടി വി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു .  ലയൺ ക്ലബ് പ്രസിഡഡ് സിദ്ധാർഥ് വണ്ണാരത് അധ്യക്ഷതവഹിച്ച ചടങ്ങിൽ ഇൻസ്പയർ ഗ്രൂപ്പ് പ്രതിനിധി ഉണ്ണി പുത്തൂർ സ്വാഗതവും, ഷനിൽ ചെറുതാഴം , രാജേഷ് കെ വി , പുരുഷോത്തമൻ എൻ , വിശ്വനാഥൻ , ബഷീർ പാണപ്പുഴ, തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു , റഫീഖ്  നന്ദി അറിയിച്ചു .

ഭിന്നശേഷി യാത്രബത്ത ലയൺസ്‌ ക്ലബ് അംഗങ്ങൾ ബഷീർ പാണപ്പുഴക്കുനൽകി ,  ഭക്ഷണ കിറ്റുകൾ ഫാമിയോക്കാർട്ട് പ്രതിനിധി നിഷാന്ത് കൈമാറി . ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി ഇൻസ്പയർ വ്യത്യസ്ത കഴിവുള്ളവർക്കായി 14 ജില്ലകളിലും നടപ്പിലാക്കുന്ന യൂത്ത് അവാർഡ് ടി വി രാജേഷ് എം എൽ എ കുമാരി റിസ്വാനയ്ക്ക് കൈമാറി.  


 



whatsapp
Tags:
loading...