വാര്‍ത്താ വിവരണം

വാഹനാപകടം തുടർകഥയാകുന്ന പിലാത്തറ

31 March 2021
Reporter: Pilathara.com

വാഹനാപകടത്തെ തുടർന്ന് പിലാത്തറ കൈരളി നഗറിലെ കുട്ടികൃഷ്ണൻ  നിര്യാതനായി 

പിലാത്തറ കെഎസ്ടിപി റോഡിൽ നടന്ന വാഹന അപകടത്തിൽ  മാടായി കെഎസ്ഇബി  കരാർ ജീവനക്കാരൻ കുട്ടികൃഷ്ണൻ മരണപ്പെട്ടു. പിലാത്തറ 
കൈരളി നഗറിലെ കൃഷ്ണൻ കെ സഞ്ചരിച്ച ബൈക്ക് കെ എസ് ടി പി ബൈപ്പാസ് റോഡിൽ    ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെടുകയായിരുന്നു.

സംസ്കാരം വൈകുന്നേരം 4 മണിക്ക് മല്ലിയോട്ട് സമുദായ ശ്മശാനത്തിൽ നടന്നു.

പരേതാത്മാവിന് നിത്യശാന്തി നേരുന്നു.

 

 

വാഹനാപകടം തുടർകഥയാകുന്ന പിലാത്തറ 


അടുത്തകാലത്തായി പിലാത്തറ പാപ്പിനിശ്ശേരി കെ എസ്  ടി പി  റോഡിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.  എം എൽ എ മുൻകൈയെടുത്തു  റോഡിൽ സ്ഥാപിച്ച ക്യാമറ  വഴി  ന്യൂജൻ ഡ്രൈവർമാരുടെ  വേഗത  കുറക്കാൻ സാധിച്ചിരുന്നു.  അപകടത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനം കുറച്ചുകൂടി വേഗത്തിലാകാനുള്ള ശ്രമം അധികാരപ്പെട്ടവരുടെ ശ്രദ്ദയിൽ എത്തിക്കണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട് . 


അപകടം നടന്നു പലപ്പോഴും രക്ഷാപ്രവർത്തനം വൈകുന്നത് മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ഇന്ന് സംഭവം കണ്ട വഴിയാത്രക്കാരൻ പറഞ്ഞത് പിലാത്തറയിൽ റിയാസ് (സഹകാരി ) ഉണ്ടായില്ല എന്നാണ്. നമ്മൾ റിയാസിനെ കണ്ടു പഠിക്കണം എന്ന് അദ്യേഹം പറയാതെ പറഞ്ഞു.  ഞാനടക്കം ഉള്ളവർ ആത്മപരിശോധന നടത്തേണ്ടതാണ് എന്ന് നിസംശയം പറയാം. 

 അപകടം നടക്കുമ്പോൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്ന  പരിശീലനം ലഭിച്ച  ടാസ്ക് ഫോഴ്സ് ഉണ്ടാവട്ടെ... ലോകം അംഗീകരിച്ച  ജീവൻ രക്ഷ പ്രവർത്തനമായ Cardiopulmonary resuscitation ( CPR) നല്കാൻ , ട്രോമാ കെയർ  പരിശീലന മുറകൾ സ്വായത്തമാക്കാൻ എല്ലാവരും സ്വയം മുന്നോട്ടുവരട്ടെ. 

അപകടങ്ങൾ കുറക്കാൻ നമുക്കൊരുമിക്കാം ... 



whatsapp
Tags:
loading...