വാര്‍ത്താ വിവരണം

Archi WARRIORS  ചലഞ്ച് ഏറ്റെടുത്ത് രാഹുൽ ഗിരീഷ്

8 May 2021
Reporter: pilathara dot com

ലോക്ഡോൺ രണ്ടാംഘട്ടത്തിലെ ആദ്യദിനത്തിൽ Archi WARRIORS  ചലഞ്ച് ഏറ്റെടുത്ത് രാഹുൽ ഗിരീഷ് . മമ്മൂട്ടിയുടെ  116 ഓളം പ്രശസ്ത സിനിമ പേരുകൾ കൂട്ടിച്ചേർത്താണ്  ഈ യുവാവ് ലോക്ഡോൺ ആദ്യദിനം  വ്യത്യസ്തമാക്കിയത്. പിലാത്തറ ആർച്ചി കൈറ്റ്സ് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. കണ്ണൂർ പാണപ്പുഴ സ്വദേശിയാണ് .

പിലാത്തറ ആർച്ചി കൈറ്റ്സ് ജീവനക്കാരും സുഹൃത്തുക്കളും ചേർന്ന വാട്സ്ആപ്പ് ഗ്രൂപ്പ്, വ്യത്യസ്ത ആശയങ്ങളും ജീവിതരീതിയിലെ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മയാണ്. ഈ കൂട്ടായ്മയിൽ ഇതിനകം നിരവധി ചലഞ്ചുകൾ ആണ് നടന്നിരിക്കുന്നത്. കഴിഞ്ഞ ലോക്ഡോൺ കാലഘട്ടത്തിൽ നിരവധി ചലഞ്ച് കളിയിലൂടെ ജീവിതശൈലിതന്നെ മാറ്റാൻ സാധിച്ചു എന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. ചിലർ യൂട്യൂബ് ചാനലുകൾ ആരംഭിച്ചു, ചിലർ പുസ്തക വായനയുടെ കൂട്ടുകാരായി, ചിലർ എഴുത്തിലേക്ക് തിരിഞ്ഞു, ചിലർ കൃഷി ഉപജീവനം ആക്കി, ചിലർ ലക്ഷ്യങ്ങൾ കീഴടക്കാനുള്ള യാത്രയിൽ, ചിലർ രാവിലെ എഴുന്നേൽക്കാൻ ശീലിച്ചു അങ്ങനെ ചെറുതും വലുതുമായ നിരവധി ചലഞ്ച്കളുടെ   സൗഹൃദ കൂട്ടായ്മ. ട്രെയിനർ ജിതിൻ ശ്യാം, രാജേഷ്  എന്നിവരാണ്  കൂട്ടായ്മയുടെ കോഡിനേറ്റർ. 

നമ്മുടെ ആഗ്രഹങ്ങളെ, ജോലിയെ, ജീവിതരീതിയെ വളർത്താൻ ആഗ്രഹിക്കുന്നവർ ലാഭേച്ഛയില്ലാതെ ഗ്രൂപ്പിൽ അംഗമാവാൻ ആഗ്രഹിക്കുന്നവർക്ക് വിളിക്കാം. 99615 34231



whatsapp
Tags:
loading...