വാര്‍ത്താ വിവരണം

കടന്നപ്പള്ളി യൂ പി സ്കൂളിൽ സ്വപ്‍ന സാക്ഷാകാരത്തിന്റെ ആദ്യ ചുവടുവെപ്പ് .

3 November 2017
Reporter: Ajayan Mmaster
രാധാഭായ് ടീച്ചറെ സ്നേഹിക്കുന്ന, ഓർമകൾ മനസ്സിൽ സൂക്ഷിക്കുന്ന മുഴുവൻ അഭ്യുദയകാംക്ഷികളേയും ഞങ്ങൾ യോഗത്തിലും തുടർന്നും പ്രതീക്ഷിക്കുന്നു.
ദീർഘകാലം കടന്നപ്പള്ളി യൂ പി സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു അകാലത്തിൽ വിട്ടുപിരിഞ്ഞ രാധാഭായ് ടീച്ചറുടെ കുടുംബം സ്കൂൾ പി ടി എ കമ്മറ്റിക്ക് നൽകിയ സ്ഥലത്തു ഉചിതമായൊരു സ്മാരകം പണി ആരഭിക്കുകയാണ് . ആ സ്വപ്‍ന സാക്ഷാകാരത്തിന്റെ ആദ്യ ചുവടായി 2017 നവംബർ 5 ഞായറാഴ്ച്ച രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന കർമസമിതി രൂപീകരണ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയുന്നു . തുടർന്ന് വായനയെ പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ നടത്തപെടുന്ന നല്ലവായന ലൈബ്രറി വിപുലീകരണ പരിപാടിയിൽ സ്കൂളിലെ രക്ഷിതാക്കളും സുമനസ്സുകളും സംഭാവന ചെയുന്ന പുസ്തകങ്ങൾ ഏറ്റുവാങ്ങുന്ന ചടങ്ങും സംഘടിപ്പിച്ചുട്ടുണ്ട് . ഏവരെയും ക്ഷണിച്ചുകൊള്ളുന്നു .


Tags:
loading...