വാര്‍ത്താ വിവരണം

പിലാത്തറയിലെ ഗ്രേസ് പ്ലാസ കോംപ്ലക്സ് ഓൺലൈൻ ഓണാഘോഷം നടത്തുന്നു.

20 August 2021
Reporter: Pilathara.com
മത്സരത്തിൽ പങ്കെടുക്കുന്ന വിജയികൾക്ക് പരിയാരം സിഐ കെ വി ബാബു, ബിൽഡിംഗ് ഓണർ ഖാദർ എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകും. എല്ലാവർക്കും ഓണാശംസകൾ നേരുന്നു.

പിലാത്തറ മാതമംഗലം റോഡിലെ ഗ്രേസ് പ്ലാസ ബിൽഡിങ്ങിലെ വ്യാപാര ഉടമകളുടെയും ജീവനക്കാരുടെയും  കൂട്ടായ്മ ഓൺലൈനിൽ  വ്യത്യസ്തമായ ഓണപരിപാടി നടപ്പിലാക്കി ശ്രദ്ധ നേടുന്നു

ബിൽഡിങ്ങിലെ ഇരുപതോളം വ്യാപാരസ്ഥാപനങ്ങളും, റോട്ടറി ക്ലബ്, ലെൻസ്ഫെഡ് തുടങ്ങിയ സംഘടനകളും അടങ്ങുന്ന ഇരുന്നൂറോളം കുടുംബാംഗങ്ങളുടെ വിവിധ മത്സരങ്ങൾ കൊണ്ട്  കൊറോണയുടെയുടെ കാലഘട്ടം  ഓണം  ആഘോഷം ഓൺലൈൻ ആക്കി  മനോഹരമാക്കും.   മത്സരങ്ങളുടെ സമ്മാനദാനം തിങ്കളാഴ്ച രാവിലെ 11 മണിക്ക് ബിൽഡിങ്ങിൽ വച്ച് നൽകും. 

കൃഷി, മഴ എന്നീ വിഷയങ്ങൾ ആസ്പദമാക്കി  കണ്ണൂർ ജില്ലയിലെ ആൾക്കാർക്ക് പങ്കെടുക്കാൻ പറ്റാവുന്ന മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും നടപ്പിലാക്കുന്നുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8078355433 എന്ന നമ്പറിൽ ചിത്രങ്ങൾ  ഞായറാഴ്ച 22/08/2021 രാത്രി 7 മണിക്ക് മുമ്പായി അയക്കേണ്ടതാണ്. 


കൊറോണക്ക്  മുമ്പ് ഗ്രേസ് പ്ലാസ  അംഗങ്ങൾ  എല്ലാവരും വീട്ടിൽ നിന്ന് ഭക്ഷണം പാകം ചെയ്തു കൊണ്ടുവന്നു ഓണം ആഘോഷിച്ച നിമിഷങ്ങൾ ഉണ്ടായെന്ന്  ആഘോഷകമ്മിറ്റി പിലാത്തറ ഡോട്ട് കോമിനോട് പറഞ്ഞു .  ഓണ ആഘോഷത്തിന് ശേഷം വിവിധ സന്നദ്ധ പ്രവർത്തനങ്ങൾക്കും കൂട്ടായ്മ നേതൃത്വം നൽകും. 

ബന്ധങ്ങളും കൂട്ടായ്മകളും സൗഹൃദങ്ങളും  ഊട്ടിയുറപ്പിക്കുകയും, ഓണക്കാലത്തെ മാനസികസംഘർഷം കുറയ്ക്കുന്നതിനും സഹായകമാകുന്ന ഓൺലൈൻ ഓണാഘോഷ  പ്രോഗ്രാമിന് പിലാത്തറ ഡോട്ട് കോം ആശംസകൾ നേരുന്നു.



whatsapp
Tags:
loading...