വാര്‍ത്താ വിവരണം

അഭിമാന നേട്ടം കൈവരിച്ചു കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്

31 August 2021

കുഞ്ഞിമംഗലം പഞ്ചായത്തിൽ സമ്പൂർണ്ണ വാക്സിനേഷൻ ഒന്നാം ഘട്ടം പൂർത്തിയായി. പഞ്ചായത്ത് പരിധിയിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ വിജയകരമായി പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡണ്ട്  എ. പ്രാർത്ഥന അറിയിച്ചു. 

കുഞ്ഞിമംഗലം പഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിലാണ് പഞ്ചായത്തിൽ ഒന്നാം ഘട്ട വാക്സിനേഷൻ പൂർത്തിയാക്കിയത്. ആരോഗ്യപരമായ കാരണങ്ങാൽ വിട്ടു നിന്നിട്ടുള്ളവർ ഒഴികെ   പഞ്ചായത്തിൽ അർഹരായ മുഴുവൻ പേർക്കും ഒന്നാം ഘട്ട വാക്സിൻ നൽകി കഴിഞ്ഞു. കുഞ്ഞിമംഗലം ഹൈസ്ക്കൂളിലും കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചാണ് സമ്പൂർണ്ണ  വാക്സിനേഷൻ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയത് എന്ന് പഞ്ചായത്ത് പ്രസിഡണ്ട്  എ. പ്രാർത്ഥന പറഞ്ഞു.

കച്ചവടക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, അതിഥി തൊഴിലാളികൾ, എന്നിവർക്ക് പ്രത്യേക ക്യാമ്പും സംഘടിപ്പിച്ചു. പാലിയേറ്റിവ് പദ്ധതിയിൽ ഉൾപ്പെട്ട 216 കിടപ്പു രോഗികൾക്ക് മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ വീടുകളിൽ ചെന്ന് വാക്സിൻ നൽകുകയും ചെയ്തു. പഞ്ചായത്തിൽ ഒന്നാം ഘട്ട വാക്സിൻ എടുത്ത് 84 ദിവസം പൂർത്തിയാക്കിയ മുഴുവൻ പേർക്കും രണ്ടാം ഡോസ് വാക്സിനും നൽകി. സമയബന്ധിതമായി ആവശ്യമായ ഡോസ് വാക്സിൻ നമുക്ക് ലഭ്യമാക്കാൻ കല്യാശ്ശേരി എം.എൽ.എ എം.വിജിൻ്റെ ഇടപെടലിലൂടെ സാധിക്കുകയും ചെയ്തു.  ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും ആരോഗ്യ പ്രവർത്തകരുടെയും മറ്റ് സന്നദ്ധ പ്രവർത്തകരുടെയും കൂട്ടായ ശ്രമത്തിൻ്റെ ഫലമായിട്ടാണ് ഒന്നാം ഘട്ട വാക്സിനേഷൻ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും പ്രസിഡണ്ട്  എ. പ്രാർത്ഥന പറഞ്ഞു.



whatsapp
Tags:
loading...