വാര്‍ത്താ വിവരണം

പിലാത്തറ ഫാമിലി ഹെൽത്ത് സെൻറർലേക്ക് മരുന്ന് കുപ്പികൾ സ്പോൺസർ ചെയ്തു ജെ സി ഐ

2 September 2021
Reporter: shanil cheruthazham

പിലാത്തറ ഫാമിലി ഹെൽത്ത് സെൻറർലേക്ക് മരുന്ന്  കുപ്പികൾ  സ്പോൺസർ ചെയ്തു ജെ സി ഐ പിലാത്തറ.  ഫാമിലി ഹെൽത്ത് സെൻറർ എത്തിപ്പെടുന്ന  രോഗികൾക്ക്  സഹായകമാകുന്ന പ്രൊജക്റ്റ് 2017  മുതൽ ജെ സി ഐ പിലാത്തറ  നൽകി വരുന്നുണ്ട്. കോവിഡ് സാഹചര്യത്തിൽ മരുന്ന് കുപ്പികൾക്ക് ഹോസ്പിറ്റലിൽ എത്തിപ്പെടുന്ന രോഗികൾക്ക് കടയിൽ പോയി വാങ്ങുന്നതിൽ നേരിടുന്ന  ബുദ്ധിമുട്ട് ഹെൽത് സെന്റർ  അറിയിച്ചതിനെ തുടർന്ന് ജെ സി ഐ പ്രവർത്തകൻ ആയിരത്തോളം ബോട്ടിലുകളാണ് അടിയന്തരമായി എത്തിച്ചു നൽകിയത്. തുടർന്നും ഈ പ്രവർത്തനങ്ങൾ തുടരുന്നെന്ന് പിലാത്തറ ജെ സി ഐ പ്രസിഡണ്ട് രാജേഷ് കെ വി  അറിയിച്ചു .  ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. രജിത് കുമാർ ബോട്ടിലുകൾ ഏറ്റുവാങ്ങി, ഹെൽത് ഇൻസ്‌പെക്ടർ സനോജ്, ജെ സി ഐ പ്രതിനിധികളായി  ഷാജി മാസ്കോ , മുൻ മേഖല പ്രസിഡണ്ട് സുധീഷ് കെ വി, സതീശൻ അക്ഷയ തുടങ്ങിയവർ പങ്കെടുത്തു. 

 

കോവിഡ് പ്രതിരോധത്തിൽ മാതൃക തീർത്തു ജെസിഐ സോൺ 19


കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ജെ.സി.ഐ ഇന്ത്യ. തായ്‌വാനിലെ എസ്.ടി.യു.എഫ് യുനൈറ്റഡ് ഫണ്ടുമായി കൈകോര്‍ത്ത് 41 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ മെഷീനുകള്‍ കേരളത്തിലെ വിവിധ ജില്ലകളിലായി ജെ.സി.ഐ ഇന്ത്യ സംഭാവന ചെയ്തു.  മേഖലാ തലത്തില്‍ 8 മെഷീനുകളും കണ്ണൂർ ജില്ലയിലെ വിവിധ ആസ്പത്രികളിലായി 4 മെഷീനുകള്‍ നല്‍കി.

#Jci_Cheruvanchery , JCI India Charitable Trust and Thaiwan foundation സംയുക്തമായി അനുവദിച്ചു തന്ന ഒക്സിജൻ കോൺസന്ററേറ്റർ JCI ചെറുവാഞ്ചേരി പ്രസിഡന്റ് Jc.ഷാജി മമ്മാലിയിൽ നിന്നും ബഹു. MLA. കെ.പി മോഹനൻ ഏറ്റുവാങ്ങി ചെറുവാഞ്ചേരി കുടുബാരോഗ്യ കേന്ദ്രത്തിന് കൈമാറി. 

ഓക്സിജൻ  കോൺസെൻട്രേറ്റർ JCI INDIA ZONE  19ന്റെ  നേതൃത്വത്തിൽ തലശ്ശേരി  ഗവണ്മെന്റ് ഹോസ്പിറ്റലിൽവിതരണം ചെയ്തു . എം ൽ എ ശ്രി. കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘടനം ചെയ്തു .  ഹോസ്പിറ്റൽ സുപ്രണ്ട് Dr ആഷാ ദേവി ഏറ്റുവാങ്ങി. നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ വിനയരാജ് JCI zone officer മാരയ Jc വിജീഷ്, Jc ബഷീർ, Jc അനീഷ് E-line, JCI ടെലി ച്ചറി ഗോൾഡൻ ഡ്രീംസ് പ്രസിഡണ്ട് Jc ഷൈലേഷ്, JCI പാനൂർ പ്രസിഡണ്ട് Jc രാജീവ് കുമാർ  തുടങ്ങിയവർ പങ്കെടുത്തു , JCI മേഖല സിക്രട്ടറി Dr. ഹരിവിശ്വജിത്ത് സ്വാഗതവും, Zone Director Jc കെ.ടി സമീർ നന്ദിയും പറഞ്ഞു.

പയ്യന്നൂർ താലൂക്ക് ആസ്പത്രിക്ക് സംഭാവന ചെയ്ത മെഷീന്‍ ടി ഐ മധുസൂദനൻ  എം.എല്‍.എ കൈമാറി. കോവിഡ് ഇൻ ചാർജ് ഓഫീസർ ഡോ അഹമ്മദ് നിസാർ ഏറ്റുവാങ്ങി. സോണ്‍ ഡയറക്ടർ പ്രോഗ്രാം സൂരജ്  അധ്യക്ഷത വഹിച്ചു. വ്യക്തിത്വ വികസന, ജീവകാരുണ്യ രംഗങ്ങളില്‍ നിറ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന ജെ.സി.ഐ എന്ന അന്താരാഷ്ട്ര സംഘടന ജീവകാരുണ്യ സേവനത്തിന്റെ പര്യായമാണ് എന്ന് ടി .ഐ മധുസൂദനൻ പറഞ്ഞു. ജെ.സി.ഐ ഇന്ത്യക്ക് തായ്‌വാന്‍ ഫൗണ്ടേഷന്‍ നല്‍കിയ 41 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ മുഴുവനും കേരളത്തിന് ലഭിച്ചത് ജെ.സി.ഐ പ്രസ്ഥാനം സമൂഹത്തോട് കാണിക്കുന്ന കരുതലിൻ്റെ  തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബ്ദു റഹിമാൻ യൂ കെ,ശരത് കുമാർ,സജിത്ത്, ശ്രീജേഷ് ,ലോറൻസ് അബൂസാലി, സുബൈർ, റോയ് തുടങ്ങിയവർ പങ്കെടുത്തു.


കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് സംഭാവന ചെയ്ത മെഷീന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കൈമാറി. ആസ്പത്രി സൂപ്രണ്ട് എസ്. രാജാറാം ഏറ്റുവാങ്ങി. സോണ്‍ ഓഫീസര്‍ രാജേഷ് നായര്‍ അധ്യക്ഷത വഹിച്ചു. വ്യക്തിത്വ വികസന, ജീവകാരുണ്യ രംഗങ്ങളില്‍ നിറ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന ജെ.സി.ഐ എന്ന അന്താരാഷ്ട്ര സംഘടന സേവനത്തിൻ്റെ  മറുവാക്കായി മാറിയെന്ന് എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു. 
ഡോ. നാരായണ നായക്, ഡോ. അബ്ദുല്‍ സത്താര്‍, മുജീബ് അഹ്‌മദ്, കെ. നാഗേഷ്, ശെല്‍വരാജ്, നഫീസത്ത് ഷിഫാനി, റംസാദ് അബ്ദുല്ല, പ്രസീഷ് സംസാരിച്ചു. സോണ്‍ ഡയറക്ടര്‍മാരായ സി.കെ അജിത് കുമാര്‍ സ്വാഗതവും ഉമറുല്‍ ഫാറൂഖ് നന്ദിയും പറഞ്ഞു.

കാസര്‍കോട് ജില്ലയിലെ വിവിധ ആസ്പത്രികളിലായി 4 മെഷീനുകള്‍ നല്‍കി. മേഖലാ തലത്തില്‍ 8 മെഷീനുകള്‍ പ്രസിഡണ്ട് വി.കെ സജിത് കുമാറിന്റെ നേതൃത്വത്തില്‍ നല്‍കി.


JCI INDIA CHARITABLE TRUST  & THAIWAN FOUNDATION സംയുക്‌തമായി നൽകുന്ന ഓക്സിജൻ  കോൺസെൻട്രേറ്റർ JCI INDIA ZONE  19ന്റെ  നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ഗവണ്മെന്റ് ഹോസ്പിറ്റലിൽ വിതരണം ചെയ്തു . എം ൽ എ ശ്രി. കെ വി സുമേഷ് ഉദ്ഘടനം ചെയ്തു . സോൺ ഓഫീസർ ജെസി. വിജിൽ പോൾ അധ്യക്ഷത വഹിച്ചു . ZVP Jc നിജിൽ നാരായണൻ , ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ലേഖ , ജെസി ഷൈജു , ജെസി ജെസിൽ ജയൻ എന്നിവർ സംസാരിച്ചു. 



whatsapp
Tags:
loading...