വാര്‍ത്താ വിവരണം

പിലാത്തറ-പഴയങ്ങാടി റോഡില്‍ അപകടങ്ങള്‍ തുടര്‍കഥയാകുമ്പോള്‍

5 November 2017
Reporter: satheesan muthuvadath
പിലാത്തറ-പഴയങ്ങാടി റോഡില്‍ അപകടങ്ങള്‍ തുടര്‍കഥയാകുമ്പോള്‍
നിത്യേന നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പിലാത്തറ-പഴയങ്ങാടി റോഡില്‍ അപകടങ്ങള്‍ തുടര്‍കഥയാകുന്നു. ഇന്നലെ അപ്രതീക്ഷിതമായി പെയ്ത പേമാരിയോടൊപ്പം പെയ്തിറങ്ങിയ അപകടത്തില്‍ അഞ്ചു ജീവനുകളാണ് പൊലിഞ്ഞത്... കുടുംബത്തിന്റെട പ്രതീക്ഷയായ അഞ്ചുപേര്‍ .... മണ്ടുര്‍- അമ്പലം റോഡ്‌ ബസ് സ്റ്റോപിന് ഇടയില്‍ ഈ ആഴ്ചയിലെ രണ്ടാമത്തെ വലിയ അപകടം. കഴിഞ്ഞ വ്യാഴാഴ്ച ടൂറിസ്റ്റ് ബസ്സ് ബൈക്കിലും കെട്ടിടത്തിലും ഇടിച്ച് രണ്ട പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുമ്പ് പലതവണ ഇവിടെ അപകടം ഉണ്ടാകുകയും നിരവധി പേര്‍ മരിക്കുകയും ഉണ്ടായി , കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് രണ്ടു ബൈക്കുകള്‍ കൂട്ടി ഇടിച്ചു മൂന്ന് യുവാക്കള്‍ മരിക്കുകയുണ്ടായി.. പിലാത്തറ-പഴയങ്ങാടി റോഡില്‍ കൊക്കാട്, കൊത്തി കുഴിച്ചപാറ, രാമപുരം , അടുത്തില, എരിപുരം എന്നിവിടങ്ങളില്‍ സംഭവിച്ച അപകടങ്ങള്‍ വേറെയും . റോഡ്‌ അപകടങ്ങളുടെ ഉത്തരവാദി ആരാണ് ?, കുറ്റക്കാരെ മാതൃകാ പരമായി ശിക്ഷിക്കണം, പൊളിഞ്ഞ ജീവനുകള്ക്ക് സര്ക്കാ ര്‍ ധനസഹായം പ്രഖ്യാപിക്കണം തുടങ്ങിയ ചോദ്യങ്ങളും ആവശ്യങ്ങളും ഓരോ അപകടങ്ങള്‍ നടക്കുമ്പോഴും അന്തരീക്ഷത്തില്‍ മുഴങ്ങി നില്‍ക്കുന്നു...ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാവരും എല്ലാം മറക്കുന്നു. വീണ്ടും നിരത്തുകളില്‍ പിടഞ്ഞു വീണു മരിക്കുന്ന വിലപ്പെട്ട ജീവനുകളുടെ എണ്ണം കൂടിവരുന്നു... അശ്രദ്ധവും ധിക്കാരപരവുമായ ഡ്രൈവിംഗ്, റോഡ്‌ നിര്‍മ്മാണത്തിലെ അപാകത , റോഡില്‍ ആവശ്യമായ സുരക്ഷ സംവിധാനങ്ങളോ, അപകട മുന്‍ കരുതലുകല്‍ ബോര്‍ഡുകളോ, സ്പീഡ് നിയന്ത്രിക്കാന്‍ ഉള്ള സംവിധാനങ്ങളോ ഇല്ല എന്നതും അപകടം ക്ഷണിച്ചു വരുത്തുന്നു. അമിത വേഗം നിയന്ത്രിക്കാന്‍ പോലീസും കാര്യമായി ഇടപെടുന്നില്ല . ഇനിയെങ്കിലും അധികാരികള്‍ കണ്ണ് തുറക്കുന്നതോടൊപ്പം വിവിധ സംഘടനകള്‍ , ക്ലബ്ബുകള്‍ , ബസ്സ്‌ ജീവക്കാരുടെ അസോസിയേഷനുകള്‍ , പോലീസ് മേധാവികള്‍ തുടങ്ങിയവര്‍ ഒന്നിച്ച് ആത്മാര്‍ത്ഥമായി റോഡ്‌ അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ചെയ്താല്‍ ഒരു പരിധിവരെ റോഡുകളില്‍ പൊലിയുന്ന ജീവനും, കുടുംബത്തിന്റെ കണ്ണീരിനും പരിഹാരമാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം......


whatsapp
Tags:
loading...