വാര്‍ത്താ വിവരണം

എഴുപത്തിൽ തീർത്ത വിസ്മയം !!!

7 September 2021
Reporter: pilathara.com
 1174 എഴുപതുകൾ കുട്ടി ചേർത്തു വരച്ച മമ്മുക്ക ചിത്രം

മമ്മൂട്ടിയുടെ എഴുപതാം  പിറന്നാളിൽ മമ്മുക്ക ആരാധകർക്കായി 1174 എഴുപതുകൾ കുട്ടി ചേർത്തു വരച്ച  ചിത്രവുമായി രാഹുൽ ഗിരീഷ്. ഓഫീസ് ജോലിയുടെ ഇടവേളയിൽ 20 മിനുട്ട് സമയം  കൊണ്ട് സുഹൃത്തുക്കളെ സാക്ഷിനിർത്തി  ചിത്രം തയ്യാറാക്കിയത്. 

നേരത്തെ മമ്മൂട്ടിയുടെ  116 ഓളം പ്രശസ്ത സിനിമ പേരുകൾ കൂട്ടിച്ചേർത്ത്   ഈ യുവാവ് വരച്ച ചിത്രം ലോക്ഡോൺ ആദ്യദിനം  വ്യത്യസ്തം  ആക്കിയിരുന്നു. 

പിലാത്തറ ആർച്ചി കൈറ്റ്സ് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. ആർച്ചി കൈറ്റ്സ് എജുക്കേഷനിലെ  ഗ്രാഫിക്സ് വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകനുമാണ് ഈ  മമ്മൂട്ടി ആരാധകൻ.   കണ്ണൂർ പാണപ്പുഴ സ്വദേശിയാണ്.

 


https://youtube.com/shorts/QldiZa59N0s?feature=share


116 ഓളം പ്രശസ്ത സിനിമ പേരുകൾ കൂട്ടിച്ചേർത്ത മമ്മൂട്ടിയുടെ ചിത്രം

whatsapp
Tags:
loading...