വാര്‍ത്താ വിവരണം

ചിരിപകർന്ന് ജീരകമൊട്ട യുടെ "ഹോം ഡെലിവറി "

10 September 2021
Reporter: AKHIL T K
ഒരു കുടുംബത്തിൽ നടക്കുന്ന ചെറു തമാശകളുമായി ജീരകമൊട്ട എന്ന യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഹ്രസ്വ ചിത്രം "ഹോം ഡെലിവറി" ശ്രദ്ധേയമാകുന്നു ..ഒരു ഗ്രാമപ്രദേശത്തും ചുറ്റുപാടും കാണുന്ന പരിചിതമായ കുറച്ചു കഥാപാത്രങ്ങളും അവർക്കിടയിൽ നടക്കുന്ന ചില തമാശകളും കോർത്തിണക്കിയതാണ് ഈ ഹ്രസ്വ ചിത്രം. അഖിൽ ടി കെ യുടെ സംവിധാനത്തിൽ ശ്രീഹരിയും അഖിലും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ക്യാമറ നിർവഹിച്ചിരിക്കുന്നത് ശ്രീഹിത മാടമന ആണ്..പാശ്ചാത്തല സംഗീതം ഒരുക്കിയത് അഖിൽ ടി കെ ..ശ്രീഹരി മാടമന , അനൂപ് ഇല്ലിക്കൽ ,പ്രദീപ് കാങ്കോൽ ,ശങ്കരനാരായണൻ എം ,അഭിഷേക്,സുധ എം,,.നിവേദ്യ , എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്


whatsapp
Tags:
loading...