വിവരണം ഓര്‍മ്മചെപ്പ്


മരണത്തിലും രാമൻ മാസ്റ്റർ നമ്മളെ വീണ്ടും പഠിപ്പിക്കുന്നു

Reporter: കെ.വി രാജേഷ് KLC

കുഞ്ഞിമംഗലം തെക്കുമ്പാട് സി.കെ.രാമൻ മാസ്റ്റർ (റിട്ട. അദ്ധ്യാപകൻ, ഗോപാൽ യു.പി.സ്കൂൾ) 76 വയസ്സ് നിര്യാതനായി.
മക്കൾ: ബിന്ദു (ഗുരുദേവ് ആർട്സ് & സയൻസ് കോളെജ്, (മാത്തിൽ ) ബൈജു (അബുദാബി)
മരുമക്കൾ: ഡോ: ദാമോദരൻ (ശ്രീ കൈലാസ് ആയുർവേദ ക്ലിനിക് ചട്ടംചാൽ) രമണി(വെള്ളച്ചാൽ )
സഹോദരങ്ങൾ:
നാണി, കണ്ണൻ, പരേതയായ പാറു.
CPM തെക്കുമ്പാട് Aബ്രാഞ്ചംഗം.കെ.എസ്.കെ.ടി.യുവില്ലേജ് പ്രസിഡണ്ട്, മുൻ ഏരിയ കമ്മിററി അംഗം,കെ.എസ്.ടി.എ.മുൻ ഉപജില്ല പ്രസിഡണ്ട്, മുൻ മാടായി ഏരിയ റെഡ് വളണ്ടിയർ കെപ്റ്റൻ, ഗ്രന്ഥശാല പ്രവർതകൻ. വയോജനവേദി പ്രവർതകൻ,
പ്രശസ്ത നാടക നടനും സംവിധായകനും ആയിരുന്നു. 


മരണത്തിലും രാമൻ മാസ്റ്റർ നമ്മളെ വീണ്ടും പഠിപ്പിക്കുന്നു

"അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ" എന്ന് രാമൻ മാഷ് പറഞ്ഞ സമയത്ത് കരയാത്ത കുട്ടികൾ ഇല്ല ഈ കുഞ്ഞിമംഗലം നാട്ടിൽ.

മാഷുടെ മരണവും നമുക്കിന്ന് ഒരു പാഠമായി.. ഒരായുസ്സ് മുഴുവൻ കുട്ടികളെ പഠിപ്പിച്ച മാസ്റ്റർ ഇന്ന് കുട്ടികൾക്ക് പഠിക്കാനുള്ള ഒരു  മാഷായി... സ്വന്തം ശരീരം മരണത്തിനു ശേഷം കുട്ടികൾക്ക് പഠിക്കാൻ കൊടുക്കുന്നതോടെ മരണത്തിലും എന്റെ പ്രിയപ്പെട്ട മാഷ് ഈ നാടിന്റെ മാഷ് ആയിമാറി...  

ഓർമകൾക്ക് മാറാല കെട്ടുംവരെ മനസ്സിൽ അണയാതിരിക്കും എന്റെ പ്രിയ മാഷ്...
സ്നേഹപൂർവ്വം എന്റെ മാഷിന് ...

രാജേഷ് കെ.വി.

loading...