വാര്‍ത്താ വിവരണം

40 റൗണ്ട് ഓടി താരമായി ഡി.ജി.പി

23 September 2021
മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല സിന്തറ്റിക്ക് ട്രാക്കിൽ നടന്ന റൺ വിത്ത് ഡി .ജി.പി പരിപാടിയിൽ ഡി.ജി.പി അനിൽകാന്ത് സംസാരിക്കുന്നു

കണ്ണൂർ: കണ്ണൂരിലെത്തിയ ഡി.ജി.പി അനിൽകാന്ത് പങ്കെടുത്ത റൺ വിത്ത്‌ ഡി.ജി.പി പരിപാടി താരങ്ങൾക്കും കായിക പ്രേമികൾക്കും ആവേശമായി. മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല സിന്തറ്റിക്ക് ട്രാക്കിലാണ് ഡി.ജി.പി ഉത്തരമേഖല ഐ.ജി അശോക് യാദവ് ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും 26 സ്റ്റുഡന്റ് കാഡറ്റ് പയനീർ അംഗങ്ങളും പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചത്.

പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കാനായി കണ്ണൂരിലെത്തിയ സ്ഥാന പൊലീസ് മേധാവിഅനിൽ കാന്ത് മാങ്ങാട്ടുപറമ്പ് പോലിസ് ആസ്ഥാനത്തായിരുന്നു താമസിച്ചത്. ഇതേ തുടർന്നാണ് പോലിസ് ഉദ്യോഗസ്ഥരെയും സ്റ്റുഡന്റ് പോലീസ് കാഡറ്റുകയും അത്ലറ്റുകളെയും പങ്കെടുപ്പിച്ച് റൺ വിത്ത് ഡി.ജി.പി എന്ന പരിപാടി സംഘടിപ്പിച്ചത്.

സംസ്ഥാന പോലീസ് മേധാവിയുടെ പരാതി അദാലത്ത് - കണ്ണൂര്‍ ജില്ലയില്‍ 69 പരാതികള്‍ സ്വീകരിച്ചു.

കണ്ണൂര്‍: കേരളാ പോലീസ് സംഘടിപ്പിച്ച സംസ്ഥാന പോലീസ് മേധാവിയുടെ പരാതി അദാലത്ത് കണ്ണൂരില്‍ നടത്തി. സംസ്ഥാന പോലീസ് മേധാവി ശ്രീ അനില്‍കാന്ത് IPS നേരിട്ടാണ് പരാതിക്കാരില്‍ നിന്നും പരാതികള്‍ സ്വീകരിച്ചത്. കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ നിന്നും 37 (21 പുരുഷന്‍, 16 സ്ത്രീ) പരാതികളും കണ്ണൂര്‍ റൂറല്‍ പോലീസ് പരിധിയില്‍ നിന്ന് 32 (21 പുരുഷന്‍, 11 സ്ത്രീ) പരാതികളുമാണ് അദാലത്തിലേക്ക് പോലീസിന് ലഭിച്ചത്. 20-09-2021 തിയ്യതി വൈകുന്നേരം അഞ്ച് മണി വരെ പോലീസ് പരാതി സെല്ലുകളില്‍ ഓണ്‍ലൈന്‍ ആയും നേരിട്ടും ലഭിച്ച പരാതികള്‍ക്ക് പുറമെ അദാലത്ത് നടക്കുന്ന സമയത്ത് പരാതിയുമായി DGP യെ നേരിട്ടു സമീപിച്ച പരാതികളും അദാലത്തിലേക്ക് സ്വീകരിക്കുകയുണ്ടായി. അദാലത്തില്‍ വന്ന പരാതികള്‍ കൂടുതലയി അന്വേഷണം നടത്തേണ്ടതിനായി സിറ്റി പോലീസ്, റൂറല്‍ പോലീസ് പരിധികളിലെ ACP, DySP മാരുടെ നേതൃത്വത്തില്‍ തുടരന്വേഷണം നടത്തി തീര്‍പ്പുകല്‍പ്പിക്കുകയും പരാതിയിന്‍ മേലുള്ള അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവികള്‍ വഴി സംസ്ഥാന പോലീസ് മേധാവിക്കു അയച്ചുകൊടുക്കുകയും ചെയ്യും. കണ്ണൂര്‍ ജില്ലയിലെ ക്രമസമാധാന പ്രശ്നങ്ങള്‍, കുറ്റാന്വേഷണം, ജില്ലയിലെ മാവോയിസിറ്റ് ബാധിത പോലീസ് സ്റ്റേഷനുകളിലെ സ്ഥിതിഗതികള്‍ തുടങ്ങിയവ സംസ്ഥാന പോലീസ് മേധാവി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍, കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി, ACP/DySP മാരുമായി കൂടിയാലോചന നടത്തി. ജില്ലയിലെ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍മാരുമായും ഓണ്‍ലൈന്‍ വഴി ആശയവിനിമയം നടത്തി. ഉത്തര മേഖല IG ശ്രീ അശോക് യാദവ് IPS, കണ്ണൂര്‍ റേഞ്ച് DIG ശ്രീ കെ സേതുരാമന്‍ IPS, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS, കണ്ണൂര്‍ റൂറല്‍ SP ശ്രീ നവനീത് ശര്‍മ്മ IPS തുടങ്ങിയവരും ജില്ലയിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥരും പ്രസ്തുത ചടങ്ങില്‍ സന്നിഹിതരായിരുന്നു.



whatsapp
Tags:
loading...