വാര്‍ത്താ വിവരണം

തൊഴിൽ പരിശീലന ക്യാമ്പ് നടത്തി. 

27 September 2021
Reporter: pilathara dot com

തൊഴിൽ പരിശീലന ക്യാമ്പ് നടത്തി. 

ശ്രീ രാഘവപുരം സഭായോഗം    ഇൻസ്പയർ സംയുക്തമായി മാതമംഗലം ആശ്രയ സ്വാശ്രയ സംഘം  ഫോർ ബ്ലൈൻറ്  അംഗങ്ങൾക്കായി സോപ്പ് പരിശീലന ക്ലാസ് നടത്തി . ഒക്ടോബർ 5 മുതൽ സ്വാശ്രയ സംഘത്തിലെ അഞ്ചു അംഗങ്ങൾക്ക് സ്ഥിരം  തൊഴിൽ നൽകികൊണ്ട്  സോപ്പ് നിർമ്മാണ  യൂണിറ്റ് ശ്രീ രാഘവപുരം സഭായോഗത്തിൻ്റെ നേതൃത്വത്തിൽ   ആരംഭിക്കും. ആശ്രയ സെക്രട്ടറി ശോഭ യുടെ   അധ്യക്ഷതയിൽ പരിശീലന കളരിയുടെ ഉത്ഘാടനം  ശ്രീ രാഘവപുരം സഭായോഗം ചെയർമാൻ  ശ്രീ പാച്ചമംഗലം  ശ്രീധരൻ നമ്പൂതിരി നിർവഹിച്ചു. കണ്ണൂർ  വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥ ശ്രീമതി സ്മിത മുഖ്യാഥിതിയായി. രവി ആശ്രയ, ഗോവിന്ദൻ ആശ്രയ, പവിത്രൻ തുമ്പത്തടം ,  ഷാനിൽ ചെറുതാഴം, ഉണ്ണികൃഷ്ണൻ ചെറുകുടൽ എന്നിവർ ആശംസ അറിയിച്ചു. ഉണ്ണി പുത്തൂർ നന്ദി അറിയിച്ചു. 

കാർഷിക ബന്ദ് ദിനം പരിശീലനത്തിന് മാറ്റിവെച്ചു രാജൻ തൃക്കരിപ്പൂർ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി അദ്ധ്യാപകനായി. സഹകരണ ബാങ്കിൽനിന്ന് പിരിഞ്ഞശേഷം സോപ്പ് നിർമാണം , മെഴുകുതിരി, സാരി പെയിന്റിംഗ് , നെറ്റിപ്പട്ട നിർമാണം തുടങ്ങിയവയും, മ്യൂറൽ പെയിന്റിംഗ് മറ്റു ആർട്ട് വർക്കുകളുമായി സന്നദ്ധ സേവനരംഗത്തു നിസ്വാർത്ഥ സേവന തല്പരനാണ് രാജൻ തൃക്കരിപ്പൂർ. 


 





പരിശീലന കളരിയുടെ ഉത്ഘാടനം ശ്രീ രാഘവപുരം സഭായോഗം ചെയർമാൻ  ശ്രീ പാച്ചമംഗലം  ശ്രീധരൻ നമ്പൂതിരി നിർവഹിക്കുന്നു.

whatsapp
Tags:
loading...