വാര്‍ത്താ വിവരണം

കൊവ്വലിൽ സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റം 

30 September 2021
Reporter: pilathara dot com
അരുമ്പാത്ത് നാരായണൻ്റെ  കുടുംബത്തിന് സി.പി.എം. കൊവ്വൽ ബ്രാഞ്ചിൻ്റെ  നേതൃത്വത്തിൽ നിർമിച്ച സ്നേഹവീടിൻ്റെ  താക്കോൽ കൈമാറ്റം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നിർവഹിക്കുന്നു.

ചെറുതാഴം കൊവ്വലിൽ രോഗം ബാധിച്ച് മരിച്ച അരുമ്പാത്ത് നാരായണൻ്റെ  കുടുംബത്തിന് സി.പി.എം. കൊവ്വൽ ബ്രാഞ്ചിൻ്റെ  നേതൃത്വത്തിൽ നിർമിച്ച സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നിർവഹിച്ചു. സി.എം.വേണുഗോപാലൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, എം.വിജിൻ എം.എൽ.എ., കെ.പദ്മനാഭൻ, ഐ.വി.ശിവരാമൻ, എം.വി.രവി, പി.പി.ബാലൻ, എ.നിശാന്ത്, പി.വി.രാഘവൻ, ടി.രമേശൻ, കെ.മനോജ് എന്നിവർ സംസാരിച്ചു.

കൊവ്വൽ റെഡ്സ്റ്റാർ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 80,000 രൂപ ചടങ്ങിൽ ചെയർമാൻ സി.എം.വേണുഗോപാലനെ ക്ലബ്ബ് പ്രസിഡന്റ് എം.പി.ഗിരീഷ് കൈമാറി. സഹോദരങ്ങൾ നൽകിയ 112 സെന്റ് സ്ഥലത്താണ് വീട് പണിതത്.
 



whatsapp
Tags:
loading...