വാര്‍ത്താ വിവരണം

ഉച്ചൂളികുന്ന് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.

20 October 2021
Reporter: pilathara dot com

ചെറുതാഴം - കൊവ്വൽ റെഡ്സ്റ്റാർ ഗ്രാമീണ വായനശാല & ഗ്രന്ഥാലയം, നെഹ്റു യുവകേന്ദ്ര കണ്ണൂർ, ചെറുതാഴം ഗ്രാമ പഞ്ചായത്ത് 13, 14 വാർഡിലെ ഹരിതസേനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷീകം "ആസാദി അമൃത് മഹോത്സവ് " ഉച്ചൂളികുന്ന് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.

ചടങ്ങിൽ ശ്രീ:എം വിജിൻ (കല്യാശ്ശേരി മണ്ഡലം MLA) ഉൽഘാടനം ചെയ്തു. ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ:എം ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.

ശ്രീ:എ നിശാന്ത് (റെഡ്സ്റ്റാർ സെക്രട്ടറി )സ്വാഗതം പറഞ്ഞു, ശ്രീ:കെ വി റയീസ് ( നെഹ്റു യുവകേന്ദ്ര കല്ല്യാശ്ശേരി ബ്ലോക്ക് വളണ്ടിയർ), ശ്രീ: വി നിഖിൽ ( നെഹ്റു യുവകേന്ദ്ര കല്ല്യാശ്ശേരി ബ്ലോക്ക് വളണ്ടിയർ), ശ്രീ: പി പി അബുജാക്ഷൻ (ചെറുതാഴം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ), ശ്രീമതി:ബി പി ശാന്ത (13-ാം വാർഡ് മെമ്പർ), ശ്രീമതി:യു രാധ 14 ാം വാർഡ് മെമ്പർ), ശ്രീ:എം വി രവി, ശ്രീ:ടി രമേശൻ, ശ്രീ: പി പി ബാലൻ മാസ്റ്റർ, ശ്രീ: യു സുരേഷ് (കൊവ്വൽ ഗ്രാമീണ വായനശാല പ്രസിഡണ്ട്) എന്നിവർ സംസാരിച്ചു. ശ്രീ: എം പി ഗിരിഷ് (പ്രസിഡണ്ട് കൊവ്വൽ റെഡ്സ്റ്റാർ കൊവ്വൽ ) നന്ദി അർപ്പിച്ചു. 



whatsapp
Tags:
loading...