വാര്‍ത്താ വിവരണം

ആർച്ചി കൈറ്റ്സ് എജുക്കേഷൻ സ്റ്റുഡൻസ് വിംഗ് ആരംഭിച്ചു.

30 November 2021
Reporter: pilathara.com

ആർച്ചി കൈറ്റ്സ് കമ്പ്യൂട്ടർ എജുക്കേഷൻ പിലാത്തറയിലെ വിദ്യാർത്ഥികളുടെ  കൂട്ടായ്മയായ ADAPT ( Archikites Developing Active Professional Team ) കമ്മറ്റി രൂപീകരിച്ചു. ലോഗോ പ്രകാശനം  ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളേജ് അധ്യാപിക സിന്ധു ബാബുരാജ് നിർവഹിച്ചു.  കരിയർ പരിശീലന  ക്ലാസ് ട്രെയിനർ ജിതിൻ ശ്യാം  കൈകാര്യം ചെയ്തു. ബിന്ദു സുരേഷ് സ്വാഗതവും, ഷനിൽ പദ്ധതി വിശദീകരണം നടത്തി, അഖിലേഷ് നന്ദിയും അറിയിച്ചു.  

വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കാൻ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി എഴുത്തും വായനയും,  സ്പോര്‍ട്സ്,  തുടങ്ങിയ വിങ് പ്രവർത്തനങ്ങളും ADAPT കീഴിൽ കമ്മിറ്റികൾ ആയി ആരംഭിക്കും. കമ്പ്യൂട്ടർ കോഴ്സിന് പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും  ഇൻറർവ്യൂ പരിശീലനം, കമ്മ്യൂണിക്കേഷൻ സ്കിൽ തുടങ്ങിയ വിദ്യാർത്ഥികളുടെ കരിയർ എക്സലൻസ് വികസനത്തിന് ഉതകുന്ന പ്രോഗ്രാമുകളും, സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രൊജക്ടുകളും ഉൾക്കൊള്ളിച്ച് വിവിധ പദ്ധതികള്‍ വരും ദിവസങ്ങളിൽ നടപ്പിലാകും.



whatsapp
Tags:
loading...