വിവരണം ഓര്‍മ്മചെപ്പ്


മാഷെ ഞങ്ങൾ ജീവിതം എന്താണെന്നു  പഠിച്ചു.

Reporter: shanil cheruthazham

ചിരിച്ചുകൊണ്ട് തുടങ്ങി കരഞ്ഞുകൊണ്ട് അവസാനിച്ച എൻ എസ് എസ്  ക്യാമ്പിന് സാക്ഷിയായത് ആശ്രയ ആശ്രയ സ്വാശ്രയ സംഗം മാതമംഗലമായിരുന്നു . പിലാത്തറ വിളയാൻകോഡ് ഉള്ള വിറാസ് കോളേജിലെ 40 കുട്ടികളാണ് ഒരാഴ്ചക്കാലം ആശ്രയ മാതമംഗലത്തെ  സ്വർഗഭൂമിയാക്കിയത്. 

കനവിൻ്റെ  കൈയൊപ്പ്‌ ചാർത്തിയ വിറാസ് കലാലയത്തിലെ എൻ എസ് എസ് കുടുംബങ്ങളുടെ ശ്രമഫലമായി മറ്റു എൻ എസ് എസ്  ക്യാമ്പിന് വിഭിനയമായി നിരവധി പ്രവർത്തനങ്ങളും, പഠന ക്യാമ്പകളും  ഇതിനകം തന്നെ കുട്ടികളുടെ സേവന പ്രവർത്തനങ്ങൾക്കു അഭിനന്ദനം നേടിയിരിക്കുന്നു.  


നന്മയുടെ, സഹനത്തിൻ്റെ, വിശ്വാസത്തിൻ്റെ മാസമായ  ഡിസംബറിൽ  21 നാം തീയ്യതി വൈകുന്നേരം നാലുമണിയോടെ എൻ എസ് എസ്  പ്രോഗ്രാം ഓഫീസർ ശ്രീമതി റൈഹാനത് സ്വാഗതവും, അധ്യക്ഷൻ പ്രൊഫസർ ജുനൈദ് ( പ്രിൻസിപ്പൽ , വിറാസ് ) , പ്രശസ്ത എഴുത്തുകാരി ഡോ പി കെ ഭാഗ്യലക്ഷ്മി ടീച്ചർ ഉത്ഘാടനം ചെയ്തു. ശ്രീ ഭാർഗവൻ എൻ വി ( വാർഡ് മെമ്പർ ), ശ്രീ. രവി ( ആശ്രയ ) , ശ്രീ ഷൈജു ( സഹ്യദയ വേദി ) , ശ്രീ ഉണ്ണികൃഷ്ണൻ പുത്തൂർ ( ബ്ലഡ് ഡോണേഴ്സ് കേരള ) , ഷനിൽ ( പിലാത്തറ ഡോട്ട് കോം), ആശംസയും ശ്രീ മുഹ്‌സിൻ ( എൻ എസ് എസ് വളണ്ടിയർ ) നന്ദിയും അർപ്പിച്ചു സംസാരിച്ചു. ഡിസംബർ 27 തീയ്യതി ക്യാമ്പ് കോഡിനേറ്റർ ഷാനിലിൻ്റെ  അധ്യക്ഷതയിൽ , സിനിമ- കോമഡി ഉത്സവം ഫെയിം പ്രജിത്ത് കുഞ്ഞിമംഗലം വിശിഷ്ടഅതിഥിയായി , ഡയറക്ടർ ദിപിൻദാസ് , അമർ ,സപ്തദിനക്യാമ്പ്  സമാപിച്ചു .


ക്യാമ്പ് ഓർമകളിലൂടെ 

ഐസ് ബ്രേക്കിംഗ് സെഷൻ: 
എൻ എസ് എസ് ക്യാമ്പ് ഐസ് ബ്രേക്കിംഗ് സെഷൻ കൈകാര്യം ചെയ്ത  കെ വി  രാജേഷ് ( കൈറ്റ്സ് ലാംഗ്വേജ് ക്ലബ് , ട്രെയിനിങ് )  സാറിനെ കുട്ടികൾക്ക് മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അകക്കണ്ണിന്റെ സഹായത്താൽ മാത്രം ജീവിതം മുന്നോട്ടുപോകുന്ന സ്വാശ്രയ സംഗം പ്രവർത്തകരെ കുട്ടികൾ ഈ ക്ലാസ്സിലൂടെ ഹൃദയത്തിലേറ്റി , "  അശ്വങ്ങൾതൻ തേരിലേറി ഷാജഹാൻ എത്തുമ്പോൾ " എന്ന ആക്ടിവിറ്റി ഗാനം ക്യാമ്പിന്റെ അവസാനദിനം വരെ മൂളിപ്പാട്ടായി ഒഴുകി ... പുതുമയാർന്ന  നിരവധി ഗെയിമുകളിലൂടെ കുട്ടികളുടെ സഭാകമ്പം മാറ്റി സൗഹർദം ഊട്ടിഉറപ്പിക്കാൻ സഹായകമാക്കി. 

യോഗപരിശീനം :
കൃത്യതയാർന്ന യോഗപരിശീനത്തിനു യോഗ മാസ്റ്ററും, സ്കിൽ ഡെവലൊപ്മെന്റ് പ്രോഗ്രാം സ്റ്റേറ്റ് ഹെഡുമായ  മിഥുൻ യോഗയിലൂടെ  കുട്ടികളുടെ ആരോഗ്യ / ജീവിത  സമീപനങ്ങളിൽ മാറ്റം വരുത്തി. കൊടും തണുപ്പുതാണ്ടി രാവിലെ 6 മണിക്കുതന്നെ എത്തിച്ചേർന്ന ട്രെയിനർ ടൈം മാനേജ്‍മെന്റ് പറയാതെ പഠിപ്പിച്ചു. 

എൻ്റെ കൃഷി : 
വളരെ ശ്രമകരമായ ജോലിതന്നെയായിരുന്നു കൃഷി സ്ഥലം ഒരുക്കിയത് . ഒരു ചെറിയ മലയുടെ ചെരുവിൽ കാട് വെട്ടിത്തെളിച്ചു വെയിലൊരുക്കി. 60 ഗ്രോ ബാഗിൽ കൈപ്പ , വേണ്ട , തക്കാളി , പീച്ചിങ്ങ , മുളകുകൾ , തുടങ്ങി നിരവധി വിഷരഹിത പച്ചക്കറികൾ  , നിലത്തുമായാണ് കൃഷിസ്ഥാലം ഒരുക്കിയത് . കെ ടി ജികൃഷിത്തോട്ടം  ഫേസ്ബുക്ക് കൂട്ടായ്മ , ജെ സി ഐ തുടങ്ങിയ സംഘടനകൾ ചെടിയും , വിത്തുമായി അടിസ്ഥാന സൗകര്യം ഒരുക്കി. 100 മൽസ്യങ്ങൾക്കായി ഒരു മൽസ്യ ടാങ്ക് നിർമിച്ചു , ഒപ്പം മനോഹരമായ പൂന്തോട്ടവും. ഒരു തുളസിത്തറയും ...

ഞങ്ങളുടെ കുട്ടികളെ അത്ഭുദപെടുത്തിയത് പൂന്തോട്ടം വേണമെന്ന ആശ്രയ നിവാസികളുടെ  ചർച്ചയായിരുന്നു . കാഴ്ച ഇല്ലാത്തവർക്കും പൂക്കൾ ആസ്വദിക്കാമെന്ന തിരിച്ചറിവ് ലഭിച്ച നിമിഷം... പൂക്കൾ വാങ്ങാൻ പോയപ്പോൾ ഗാർഡൻകാരോട് ആവശ്യപ്പെട്ടത് ഇത്രമാത്രം നല്ല മണമുള്ള പൂക്കൾ ഉണ്ടോ ? ആവശ്യമറിഞ്ഞ കടക്കാരൻ മരമുല്ല പോലുള്ള ചിലച്ചെടികൾ സൗജന്യമായി തന്നു.  അതെ വളർത്തണം അവർക്കായി... മനസ്സറിഞ്ഞു തന്നെ  !!! 

ലഹരി വിമുക്ത ബോധവത്കരണം 

ചില യുവതലമുറ ലഹരിയുടെ പിന്നാലെയാണ് എന്ന തിരിച്ചറിവ് മനസിലാക്കി കേരള എക്‌സൈസ് ഡിപ്പാർമെൻറ് പ്രീവന്റിവ് ഓഫീസർ ഷാജി വി വി ക്ലാസ് കൈകാര്യം ചെയ്തു. ക്ലാസ്സിൽ ഇരുന്ന കുട്ടികൾ നാളെ വഴിതെറ്റില എന്ന ഉറപ്പു ഞങ്ങൾക്കുണ്ട്. അത്രമാത്രം ആഴത്തിൽ പോയ ട്രെയിനിങ് തന്നെയായിരുന്നു . 

മനഃശാസ്ത്ര ക്ലാസ് 

ക്യാമ്പിലെ കുട്ടികൾ മനഃശാസ്ത്രപരമായി  ഒരുപാടു പാകപ്പെട്ടിരിക്കുന്നു . ഈ അവസരത്തിൽ ക്ലാസ് കൈകാര്യം ചെയ്ത വിറാസ് കോളേജിലെ വകുപ്പ് മേധാവി സുബൈർ എം ഏറെ അഭിനന്ദനമർഹിക്കുന്നു. മറ്റുള്ളവരെ മനസിലാക്കാനുള്ള പരിശീലനം ജീവിതയാത്രയിൽ ഏറെ ഗുണം ചെയ്യും. 

പ്രസംഗ പരിശീലനം 

പ്രീയ സുഹൃത്തുക്കളെ എന്ന പേരിൽ നടത്തിയ പ്രസംഗ പരിശീലന കളരിയിൽ കുട്ടികൾ ഏറെ ആസ്വദിച്ചു. വളരെയേറെ ബുദ്ധിമുട്ടുള്ള വിഷയം അനായാസം  കൈകാര്യം ചെയ്ത കെ എൽ സി ട്രെയിനർ ടോണി തോമസ്  കുട്ടികളുടെ റോൾ മോഡലായിമാറി. സ്വാഗത പ്രസംഗം മുതൽ നന്ദിപ്രകടനം വരെയുള്ള ചടങ്ങുകൾ ഹൃദ്യമാകാനും, മൈക്ക് ഉപയോഗിക്കാനും മനസിലാക്കിയ പരിശീലനം തന്നെയായിരുന്നു . 
സഭാകമ്പമില്ലാതെ സംസാരിക്കാൻ കുട്ടികളെ പ്രാപ്തരാക്കി നാളത്തെ നല്ല പ്രസംഗകരായി മാറാൻ സാധ്യതയുള്ള കുട്ടികൾ ഗ്രുപ്പിലുണ്ട് . 

ക്രീസ്തുമസ് മധുരം പകർന്ന കുട്ടികൾ 

നിന്നെ പോലെ നിൻ്റെ  അയൽക്കാരനെയും സ്നേഹിക്കുക എന്നതാണ് ക്രീസ്തുമസ് സന്ദേശം. ഈ സന്ദേശം 
അനൗർത്ഥമാക്കുംവിധം മാതമംഗലത്തിനടുത്തുള്ള അഞ്ജലി വിദ്യാനികേതനിലെ അന്തേവാസികൾക്ക് എൻ എസ് എസ്  വിദ്യാർഥികൾ തയ്യാറാക്കിയ ബിരിയാണി ഉച്ചഭക്ഷണമായി  നൽകിയത് കുട്ടികളുടെ നന്മ്മ  തന്നെ . 24 ലാം തീയ്യതി ഉണ്ടായ മാതൃഭൂമി വാർത്തയെതുടർന്ന് അർബുദരോഗിയായ  ആലീസിനു സ്നേഹസമ്മാനമായി വിദ്യാർഥികൾ വിരുന്നുപോയതു കുടുംബങ്ങൾക്ക് സന്തോഷം പകർന്നു . 

 
 ഡിസംബർ 25 സ്നേഹത്തിൻ്റെ  മധുരം പകരാൻ കേക്ക് നിർമാണാതിൽ ഇന്റർനാഷനൽ ഷെഫ് റാഷിദ് അഹമ്മദ് കുട്ടികൾക്കും നാട്ടിലെ അമ്മമാർക്കുമായി കേക്ക് നിർമ്മാണം പഠിപ്പിച്ചു . ഒപ്പം നല്ല ഭക്ഷണ ശീലം മനസിലാക്കികൊടുത്തു . 900 കിലോ വെജിറ്റബിൾസ് ഉപയോഗപ്പെടുത്തി 1300 അടിനീളമുള്ള സാലഡ് നിർമിച്ചു ലിംഗ ബുക്ക് ഓഫ് റെക്കോർഡ് അർഹനായ ഷെഫ് കുട്ടികളുടെ മനം കവർന്നു . 

കൾച്ചറൽ പ്രോഗ്രാം : 
3 ദിവസങ്ങളിലായി രാത്രിയിൽ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾക്ക് നാട്ടിലും ആരാധകർ ഏറെ ഉണ്ടായിരുന്നു .  നാടൻപാട്ടുമായി  നാട്ടുകാരി തേജയും, അനിയൻ കുട്ടൻ ഡ്രമ്മുമായി വരും പിന്നെ സംഗീതോത്സവം തന്നെ. ക്യാമ്പിനെ അവസാനദിനം ഫ്ലവർസ് ടി വി ഫെയിം ,സിനിമ , ഡബ്ബിങ്  ആർട്ടിസ്‌റ്  പ്രജിത്ത്‌ കുഞ്ഞിമംഗലവും ഡയറക്ടർ ദിപിൻ ദാസും കൂടിച്ചേർന്നു കോമഡി ഉത്സവലഹരി പകർന്നു , ചാരിറ്റിയിൽ മാത്രം ഉൾക്കൊണ്ട് കലാപ്രകടനം നടത്തി പ്രോഗ്രാം ആങ്കർ ചെയ്ത എൻ്റെ സഹപാഠി  പ്രജിത്തിന്‌ ഒരായിരം നന്ദി നേരുന്നു.  100 ഓളം വേദികളിൽ പാടിയ കൊച്ചു കുട്ടികാരി സാന്നിധ്യ സന്തോഷിൻ്റെ  ഗാനാലാപനം സദസിനെ ഉന്മാദലഹരിയിലെത്തിച്ചു .

കണ്ണ് പരിശോധന ക്യാമ്പ് :
ഉൾഗ്രാമത്തിൽ 72 പേർ പങ്കെടുത്ത അൾസലാമ ഹോസ്പിറ്റൽ കണ്ണൂരിന്റെ സഹകരണത്തിൽ നടപ്പിലാക്കിയ ക്യാമ്പിൽ കുട്ടികളുടെ ആദിത്യമറിയതകൊണ്ട് കൂടുതൽ ശ്രെദ്ധനേടി. ആശ്രയയിലെ അന്തേവാസികൾക്കും ക്യാമ്പ് ഒരു അനുഗ്രഹമായി  

സമാപനസമ്മേളനം :
കുട്ടികൾക്ക് ക്യാമ്പ് അനുഭവങ്ങൾ പങ്കുവച്ചു ... എല്ലാം മനോഹരമായ അനുഭവങ്ങൾ മാത്രം ... ആശ്രയയുടെ വാചാലനായി സംസാരിക്കുന്ന പ്രീയപ്പെട്ട രവിയേട്ടന് സംസാരിക്കാൻ വാക്കുകൾ കിട്ടാത്ത അവസ്ഥ...  ക്യാമ്പ് കോഡിനേറ്ററായ എന്നെയും , ഉണ്ണിയേയും , അമറിനെയും സ്നേഹോപകരം നൽകി ആദരിച്ചു .  കുറച്ചുകാലം കഴിഞ്ഞാൽ ഈ കുട്ടികൾ രവിയേട്ടനെയും , ഗോവിന്ദേട്ടനെയും  ഗൗതമിയേച്ചിയെയും മറ്റു ആശ്രയകരെയും കാണാൻ വരും എന്നു തീർച്ച ... മോട്ടോർ വർക്ക് ചെയ്യാതിരുന്നപ്പോൾ അയൽവാസിയായ മോഹനേട്ടൻ ദൈവദൂതനായി ... ഒപ്പം നന്മയുള്ള മനസ്സിനുടമയായി തീർക്കാൻ സഹായിച്ച ക്യാമ്പ് അനുഭവങ്ങൾ , നാട്ടിലെ പുഴയിൽ നീരാടി ... അങ്ങനെ അങ്ങനെ എത്ര മനോഹരമായ അനുഭവങ്ങൾ ... അതെ പ്രിസിപ്പാലിനോട് കുട്ടികൾ പറഞ്ഞത് ശരിതന്നെയാണ് "മാഷെ ഞങ്ങൾ ജീവിതം എന്താണെന്നു  പഠിച്ചു"!!!





loading...