വാര്‍ത്താ വിവരണം

ജെ സി ഐ പിലാത്തറ യുടെ 2022 വര്‍ഷ പ്രസിഡണ്ടായി ജെ സി വിനോദ്കുമാറിനെ തിരഞ്ഞെടുത്തു.

11 December 2021
Reporter: pilathara dot com

2010ലാണ്  പിലാത്തറയിൽ ജെസിഐ പ്രസ്ഥാനം  രൂപംകൊണ്ടത്. വ്യക്തിത്വ വികസനത്തിൽ അധിഷ്ഠിതമായി ബിസിനസ്, കുടുംബ ബന്ധം,  ചാരിറ്റി വർക്കുകൾ എന്നിവയിൽ പ്രാധാന്യം  കൊടുത്തുകൊണ്ട്  മുന്നോട്ടുപോകുമെന്ന് പ്രസിഡൻറ്  സ്ഥാനം ഏറ്റെടുത്തു കൊണ്ട് വിനോദ് കുമാർ സംസാരിച്ചു. പിലാത്തറ  ന്യൂഇന്ത്യ ഹാളിൽ നടന്ന ചടങ്ങിൽ ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരൻ ഉദ്ഘാടനം  നിർവഹിച്ചു. കണ്ണൂർ, കാസർകോട് വയനാട്, മാഹി എന്നീ പ്രദേശങ്ങൾ  ഉൾക്കൊള്ളുന്ന ജെസിഐ സോൺ XIX പ്രസിഡൻറ് ജെസി സമീർ മുഖ്യാതിഥിയായി.  നിഖില ഏഴിലോട് സ്വാഗതവും,  സോണൽ വൈസ് പ്രസിഡണ്ട് സജിത്ത് ,  സതീശൻ അക്ഷയ, രാജേഷ് കെ വി  എന്നിവർ ആശംസയും, ജെസിഐ പിലാത്തറ സെക്രട്ടറി ശ്രീനാഥ്  നന്ദിയും അറിയിച്ചു. 

ജെസിഐ സ്കോളർഷിപ്പ്ലേക്ക് സംഭാവന നൽകിയ  അമർ, സുധീഷ് കെ വി എന്നിവരെ സെനറ്റർ പദവി  നൽകി അനുമോദിച്ചു. ഫ്ലവേഴ്സ് ടിവി  സൂപ്പർ സിംഗർ റിയാലിറ്റി ഷോയുടെ ഭാഗമായി  നാടിന്റെ  അഭിമാനമായ  കുമാരി സാന്നിധ്യ സന്തോഷിനെ അനുമോദിച്ചു. കേരള സാമൂഹ്യനീതി വകുപ്പിന്റെ   ഭിന്നശേഷി സ്പോർട്സ് അവാർഡ് കരസ്ഥമാക്കിയ കുമാരി ലതിക പി വി യെ ചടങ്ങിൽ ആദരിച്ചു.

ഫ്ലവേഴ്സ് കോമഡി ഉത്സവം  ഫെയിം പ്രജിത്ത് കുഞ്ഞിമംഗലം നയിച്ച സംഗീതനിശ ചടങ്ങിന്  മാറ്റുകൂട്ടി. സമൂഹത്തിന്റെ വിവിധ മേലഖകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു. 

കഴിഞ്ഞ പത്ത് വർഷക്കാലമായി പിലാത്തറയുടെ സാംസ്കാരിക, വിദ്യാഭ്യാസ രംഗത്ത് സമഗ്ര സംഭാവന നൽകുന്ന ജെസിഐ പിലാത്തറയുടെ പുതുതായി സ്ഥാനാരോഹണം നടത്തിയ പ്രസിഡൻറ്, സെക്രട്ടറി, മറ്റ്  പ്രതിനിധികൾക്ക് പിലാത്തറ ഡോട്ട് കോം അഭിനന്ദനങ്ങൾ അറിയിക്കുന്നു.



whatsapp
Tags:
loading...