വാര്‍ത്താ വിവരണം

തളിപ്പറമ്പ് മുനിസിപ്പാലിറ്റി നടപ്പിലാക്കുന്ന മാലിന്യ സംസ്കരണ പദ്ധതി ശ്രദ്ധേയമാകുന്നു.

14 December 2021
Reporter: pilathara dot com

തളിപ്പറമ്പ് നഗരസഭയിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്ക് നിർമൽ ഭാരത് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ  കീഴിലാണ് നടക്കുന്നത്.


ഹരിത കർമ്മ സേന ഉൾപ്പെടെ 40 പേർ മാലിന്യ നിർമ്മാർജ്ജനവുമായി  ബന്ധപ്പെട്ട ജോലി ചെയ്തു വരുന്നു. നെല്ലിക്ക മൊബൈൽ ആപ്പ് വഴി മാലിന്യശേഖരണം ഉറപ്പുവരുത്തി കോർപറേഷൻ പരിധിയിലെ വീടുകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങ ളിൽ നിന്ന് പ്ലാസ്റ്റിക് കവറുകളും പാത്രങ്ങളും കസേരകളും കുപ്പിച്ചില്ലുകളും ബാഗുകളും പേപ്പറുകളും ഉൾപ്പെടെ പതിനായിരക്കണക്കിന് ടൺ അജൈവ മാലിന്യം നീക്കം ചെയ്തിട്ടുണ്ട്. ശേഖരിക്കുന്ന മാലിന്യം ചേലോറ ട്രഞ്ചിങ് ഗ്രൗടിനു സമീപം സംഭരിച്ച് ഗുജറാത്ത്, മംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ വിവിധ ഏജൻസികളെ കണ്ടെത്തി   മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്തുവരുന്നു. 

നീതി ആയോഗ്, ഇന്ത്യ മുഴുവനുമായി നടത്തിയ  സർവ്വേയുടെയും പഠനത്തിൻ്റെയും അടിസ്ഥാനമാക്കി  പുറത്തിറക്കിയ റിപ്പോർട്ടിൽ തളിപ്പറമ്പിലെ   മാലിന്യസംസ്കരണ പ്രകൃയയെക്കുറിച്ചും   നെല്ലിക്കയെ കുറിച്ചും മികച്ച മാതൃക എന്ന നിലയിൽ പ്രത്യേകം പരാമർശം ലഭിച്ചത് തളിപ്പറമ്പ് ഹരിതകർമസേനക്കും നിർമ്മൽ ഭാരത് പ്രവർത്തകർക്കും വലിയ ഊർജ്ജമാണ് നൽകുന്നത്.



whatsapp
Tags:
loading...