വാര്‍ത്താ വിവരണം

പിരക്കാംതടം നായനാർ മന്ദിരം യാഥാർത്ഥ്യമായി.

4 January 2022
Reporter: Pilathara dot com

പിലാത്ത് സി.പി.എം. പീരക്കാം തടം നോർത്ത് ബ്രാഞ്ച് ഓഫീസ് കെട്ടിടം നായനാർ മന്ദിരം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.സി.തമ്പാൻ അധ്യക്ഷത വഹിച്ചു.

പീരക്കാംതടം പബ്ലിക് ലൈബ്രറി എം.വിജിൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. കലാ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികളെ ഏരിയാ സെക്രട്ടറി കെ.പദ്മനാഭൻ ആദരിച്ചു.

മുൻ ലോക്കൽ സെക്രട്ടറി കെ . കുഞ്ഞിക്കണ്ണൻറയും മുൻ ബ്രാഞ്ച് സെക്രട്ടറി വിഷ്ണു മാസ്റ്ററുടെയും ഫോട്ടോകൾ സി.എം. വേണുഗോപാലൻ, എ.വി.രവീന്ദ്രൻ എന്നിവർ അനാഛാദനം ചെയ്തു. എം.വി.രാജീവൻ, പി. പ്രഭാവതി, ഐ.വി.ശിവരാമൻ, സി.എച്ച്.രാജഗോപാലൻ, പി. ജിനേഷ്, വി.വി.രമേശൻ എന്നിവർ സംസാരിച്ചു. യുവത പിഴക്കാംതടം അവതരിപ്പിച്ച നൃത്തനിശയും പുറച്ചേരി ഗ്രാമീണ കലാസമിതി യുടെ ചിലമ്പാട്ടവും (നാടൻ കലാ മേള) അരങ്ങേറി.



whatsapp
Tags:
loading...