വാര്‍ത്താ വിവരണം

ജെ സി ഐ വിവിധ യൂണിറ്റുകളിൽ യൂത്ത് ഡേ ട്രെയിനിങ് സ൦ഘടിപ്പിച്ചു

13 January 2022
Reporter: Shanil cheruthazham


പിലാത്തറ: ജെ.സി.ഐ പിലാത്തറ  ദേശീയ യുവജനദിനമായ ജനുവരി 12 ന് യൂത്ത് ഡേ ട്രെയിനിങ് പ്രോഗ്രാ൦ ന്യൂ  ഇന്ത്യ ഹാളിൽ സ൦ഘടിപ്പിച്ചു. ജെ.സി.ഐ പിലാത്തറ   പ്രസിഡന്‍റ് വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജെ.സി.ഐ സോൺ 19   മേഖല വൈസ് പ്രസിഡണ്ട്  ശ്രീ  സജിത്ത് കുമാർ  മുഖ്യാതിഥിയായി. സോൺ ട്രെയിനർ പ്രമോദ് പുത്തലത്ത്  പരിശീലകനായി. സെക്രട്ടറി  ശ്രീനാഥ്,  പ്രിയ വിനോദ്, സുഭാഷ്, ഷനിൽ കെ പി, രമ്യ ബിജോയ്, നിഖില, രാജേഷ് കെ വി  എന്നിവർ സ൦സാരിച്ചു.

TAKE UP GEAR UP എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ  ജെസിഐ  സോൺ ട്രെയിനിങ് വിങ് ഷിനുവിന്റെ നേതൃത്വത്തിൽ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ 50 ഓളം ജെ സി ഐ യൂണിറ്റുകളിൽ ട്രെയിനിങ്  പ്രോഗ്രാം  നടത്തി. സോണൽ തല ഉദ്ഘാടനം  ജെ സി ഐ സോൺ19 മേഖല അധ്യക്ഷൻ സമീർ കെ ടി നിർവഹിച്ചു.



whatsapp
Tags:
loading...