വാര്‍ത്താ വിവരണം

പഴയങ്ങാടി ആസ്ഥാനമാക്കി ഫയർഫോഴ്സ് സംവിധാനം ആവശ്യമാണ്.

3 February 2022
Reporter: Adv കെ വി രാധാകൃഷ്ണൻ

മാടായി പാറയെ / പ്രകൃതിയെ സ്നേഹിക്കുന്നവർ, ഈ പോസ്റ്റ് മുഴുവൻ വായിക്കുക, കഴിയുന്നതും വേഗം ഷെയർ ചെയ്യുക, ഗവ:അധികാരികളുടെ ശ്രദ്ധയിൽ പെടുന്നതുവരെ .


===============================
മാടായി പറയുടെ തീരാശാപമാണ്, വേനൽകാലത്ത്, പാറയിൽ തീ പിടിക്കുന്നതും, അവിടെ വസിക്കുന്ന സൂക്ഷ്മജീവികളടക്കം ജീവജാലങ്ങളും, അപൂർവ്വ സസ്യജാലങ്ങളും വെന്തു വെണ്ണീരാവുന്നത് , കണ്ണു തുറന്ന് നോക്കി നിൽക്കാനേ ആകു , അതിലൂടെ നടന്നു പോകുന്ന വഴിപോക്കർക്ക്. കഴിഞ്ഞ , മാസം ആദ്യത്തെ ആഴ്ച്ചയിൽ, വൻ തീപിടുത്തുമുണ്ടായി , മാടായിപാറയിലെ , തെക്കിനാർ കോട്ടയിലും ചുറ്റു പ്രദേശങ്ങളിലും, കഴിഞ്ഞ ദിവസങ്ങളിൽ, മറ്റുഭാഗങ്ങളിലും, വൻ തീ പിടുത്തമുണ്ടായി ,  ഈ പ്രദേശത്ത് തീപിടുത്തമടക്കമുള്ള അത്യാഹിതം സംഭവിക്കയാണെങ്കിൽ, പയ്യന്നൂരിലുള്ള ഫയർ സർവ്വീസ് സ്റ്റേഷനെ മാത്രമേ ആശയിക്കാൻ നിവൃത്തിയുള്ളു, ഇതു കാണുന്പോൾ, നാം ചിന്തിച്ചു പോകും , നമ്മൾ 50 വർഷം പിറകിലാണോ ജീവിക്കുന്നത് എന്നു . അതായത് പഴയങ്ങാടി പ്രദേശത്ത് വല്ല അത്യാഹിതവും സംഭവിച്ചാൽ, പയ്യന്നൂർ ഫയർ സർവ്വീസ് വാട്ടർടാങ്കർ വരുന്നത് വരെ കാത്തു നിൽക്കുകയേ നിവൃത്തിയുള്ളു. ലോകത്ത് എവിടെയാണ് , ഇത്തരത്തിലുള്ള സർവ്വീസ് ഉള്ളത്. ഇവിടെ നിന്ന് 15 കി.മീറ്റർ അകലെയാണ് പയ്യന്നൂർ സർവ്വീസ് സ്റ്റേഷൻ കിടക്കുന്നത്. അരമണിക്കൂർ സമയം വേണ്ടി വരും, ഫയർ സർവ്വീസ് എഞ്ചിൻ ലോറി ഇവിടെ എത്തിച്ചേരാൻ .ആ സമയമാകുമ്പോഴേക്കും അത്യാഹിതം പൂർത്തിയായിരിക്കും. മാടായി പാറ മുഴുവൻ കത്തി എരിയാൻ ആ സമയം മാത്രം മതി.
       നേരെ മറിച്ച് പഴയങ്ങാടി കേന്ദ്രമാക്കി ഒരു ഫയർ സർവ്വീസ് സ്റ്റേഷൻ ഇവിടെ പഴയങ്ങാടിയിൽ, ആരംഭിച്ചാൽ, ഈ ചുറ്റു ഭാഗത്തുള്ള ഒട്ടനേകം പഞ്ചായത്തു പ്രദേശങ്ങൾക്ക് ഈ ഫയർ സർവ്വീസ് സ്റ്റേഷനെ ആശ്രയിക്കാം.  മാടായി, മാട്ടൂൽ, ചെറുതാഴം, ഏഴോം, ചെറുകുന്നു, കണ്ണപുരം,പരിയാരം, കുഞ്ഞിമംഗലം, രാമന്തളി, മാതമംഗലം എന്നീ പഞ്ചായത്തു പ്രദേശങ്ങൾക്ക്, പഴയങ്ങാടി സ്ഥാപിക്കുന്ന ഫയർ സർവ്വീസ് സ്റ്റേഷനെ പൂർണ്ണമായും ആശ്രയിക്കാം.

മേലധികാരികൾ ഈ കാര്യത്തിൽ അടിയന്തര ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. മാടായി തിരുവർക്കാട്ടുകാവു് ദേവസ്വം, ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്ന WP(C) No.4382/19 എന്ന കേസിൻ്റെ വിധിയിൽ പോലും താഴെ പറയുന്ന വിധത്തിൽ ഒരു പരാമർശമുണ്ടായിരുന്നു." Respondent No 4 and 5 ( Kannur DSP& Payangadi Police SI ,respetctively ) are directed to afford adequate protection to the properties of Madai Thiruvarkkatkavu Devaswam and also ensure that its Geographical particulars and richness of biodiversity with the presence of flora and fauna are preserved and protected" (Sri PR Ramachandran & N Anil Kumar-Judges)ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയായ മാടായി പാറ വളരെ പ്രസിദ്ധമാണ് .ഇവിടെ അപൂർവ്വ ഇനം സസ്യജാലങ്ങൾ, പക്ഷികൾ പൂമ്പാറ്റകൾ, പലതരം ജീവികൾ, സൂക്ഷ്മജീവികൾ സൂക്ഷ്മ സസ്യങ്ങൾ എന്നിവ കാണപ്പെടുന്നു. വേനൽകാലത്ത് ചില സാമൂഹ്യ വിരുദ്ധർ കരുതി കൂട്ടി തീ കൊടുക്കുന്നതു വഴിയും, അബദ്ധത്തിലും,പാറയിലുള്ള ഉണക്കിടക്കുന്ന പുല്ലിന്  തീപിടിച്ച് മാടായി പാറയിൽ വൻ നാശനഷ്ടം വന്നു ചേരാറുണ്ട്. മേൽ ഹൈക്കോടതി വിധിയിൽ മാടായി പാറയിലെ വൈവിധ്യങ്ങളുടെ , വൈവിദ്ധ്യ കലവറെ സംരക്ഷിക്കേണ്ടുന്ന കാര്യം സൂചിപ്പിച്ചതിൽ, ശ്രദ്ധ ചെലുത്തേണ്ടതാണ്. ഈ സന്ദർഭത്തിൽ പഴയങ്ങാടി കേന്ദ്രീകരിച്ച് ഒരു ഫയർ സർവ്വീസ് സ്റ്റേഷൻ നിർബന്ധമായും സ്ഥാപിക്കേണ്ടതാണ്.ഈ കാര്യത്തിൻ അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നു. എല്ലാ വായനക്കാരും ഈ പോസ്റ്റ് ദയവു ചെയ്ത് ഷെയർ ചെയ്യുക. കഴിഞ്ഞ എല്ലാ വർഷങ്ങളിലും, മാടായിപാറയിൽ, വൻ തീപിടുത്തങ്ങൾ , ഒന്നിനു പുറകെ ഒന്നായി സംഭവിക്കാറുണ്ട് പയ്യന്നൂരിൽ നിന്ന് , ഫയർ സർവ്വീസുകാർ, സ്ഥിരമായി, ഓടി കിതച്ച് മാടായിപാറയിൽ എത്താറുമുണ്ട് , പക്ഷെ, അവർ എത്തുമ്പോഴേക്കും, തീപിടുത്തം മാടായിപാറയെ, വിരൂപിയാക്കായിരിക്കും. ഗവ: അധികാരികൾ, ഇതു കണ്ടിട്ടും, കണ്ടില്ലെന്നു നടിക്കരുത്., പഴയങ്ങാടിയിൽ അടിയന്തരമായും, ഒരു ഫയർ സർവ്വീസ് സ്റ്റേഷൻ സ്ഥാപിക്കേണ്ടതായിട്ടുണ്ട് . അങ്ങിനെ ആയാൽ , മാടായി, മാട്ടൂൽ, ഏഴോം, ചെറുകുന്ന്, കണ്ണപുരം, ചെറുതാഴം, കുഞ്ഞിമംഗലം, രാമന്തളി എന്നീ പഞ്ചായത്ത് പ്രദേശങ്ങൾക്ക് , അത്തരം ഫയർ സർവ്വീസ് സ്റ്റേഷൻ ഉപകരിക്കും. ചിത്രത്തിലെ തീപിടുത്തം, മാടായിപാറയിൽ തെക്കിനാർ കോട്ട (മാടായി കോട്ട) പ്രദേശത്ത് കഴിഞ്ഞ മാസം സംഭവിച്ചതാണ്. ഇത്തരം തീപിടുത്തത്തിൽ എത്രയെത്ര സൂക്ഷ്മ ജീവജാലങ്ങളും, അപൂർവ്വ സസ്യജാലങ്ങളും , കത്തി വെണ്ണീരാകുന്നു , ഇതിന് ഒരു പ്രാവർത്തിക പരിഹാരം കാണേണ്ടിയിരിക്കുന്നു
(അഡ്വ കെ വി രാധാകൃഷ്ണൻ)

 



whatsapp
Tags:
loading...