വിവരണം കൃഷി


നല്ലനാളെക്കായി ഓൺലൈൻ കൃഷി ചർച്ച - മാതൃകയായി ചെറുതാഴം കൃഷിഭവൻ

Reporter: shanil cheruthazham

ലോക്ക് ഡൌൺ കൃഷി ചർച്ച  - മാതൃകയായി ചെറുതാഴം കൃഷിഭവൻ 

നാടും നഗരവും ഈ  ലോകം തന്നെയും കോവിഡ്  ഭീതി കാരണം നിശ്ചലം ആയപ്പോൾ സോഷ്യൽ മീഡിയ വഴി  നിരവധി പ്രവർത്തനങ്ങളാണ് ലോകം മുഴുവൻ  നടന്നു വരുന്നത് . അതിൽ കൂടുതലും മാനസിക ഉല്ലാസത്തിനുള്ളവയാണ്  എന്നാൽ ഈ കൊച്ചുകേരളത്തിലെ  കണ്ണൂർ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിന് കീഴിലുള്ള കൃഷിഭവൻ വേറിട്ട പ്രവർത്തനവുമായി ജനശ്രദ്ധ ആകർഷിച്ചു വരുന്നു. കൃഷിഭവനുകീഴിലുള്ള  കർഷകമിത്രം ഗ്രൂപ്പാണ് എല്ലാ ദിവസവും രാത്രി 7 30 മുതൽ മുതൽ 8:30 വരെ വാട്സപ്പ് ഗ്രൂപ്പ് വഴി കാർഷിക ചർച്ച ചെയ്യുന്നത്.  

ചീര കൃഷി, നെൽകൃഷി, ഗ്രോബാഗ് - തിരിനന്ന  കൃഷി, പച്ചക്കറി കൃഷി,  മഞ്ഞൾ - ഇഞ്ചി കൃഷി, കപ്പ - ചേന കൃഷി, വഴുതിന തക്കാളി വർഗ്ഗ  കൃഷി, തെങ്ങ് കൃഷി, കുരുമുളക് കൃഷി തുടങ്ങി ഈ കാർഷിക ഗ്രൂപ്പിൽ ഇതിനകം ഒമ്പത് ചർച്ചകൾ നടന്നു കഴിഞ്ഞു. 

ചെറുതാഴം  കൃഷി ഓഫീസർ പി  നാരായണൻ നേതൃത്വം നൽകുന്ന കൃഷി ചർച്ചയുടെ മോഡറേറ്റർ കൃഷി അസിസ്റ്റൻറ്  എം കെ സുരേഷ് ആണ്. കർഷകരും കൃഷി ഓഫീസറും ചേർന്ന് ഒരു മണിക്കൂറിലധികം നീളുന്ന പരസ്പര ചർച്ചയിലൂടെ വൻതോതിലുളള വിജ്ഞാന വ്യാപനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു കോവിഡ് ലോക്ക് ഡൗണിന്റെ പ്രത്യേക സാഹചര്യത്തിൽ ഒരു ഓൺലൈൻ വഴി  വിജ്ഞാന വ്യാപനത്തിനും ചർച്ചാ ക്ലാസ്സിനും വേദിയൊരുക്കി ചെറുതാഴം കൃഷിഭവൻ മാതൃകയാവുകയാണ്.


 

  ലോകം കോവിഡ് എന്ന മഹാമാരിയുടെ പിൻവാങ്ങലിനു ശേഷം ഭക്ഷ്യക്ഷാമം എന്ന വൻ വിപത്തിനെ നേരിടാൻ പോവുകയാണ്. ഉപഭോക്ത്യ സംസ്ഥാനമായ കേരളത്തിൽ  ദുരന്തഫലം ഭയാനകമായിരിക്കും. ഇത്തരമൊരു സാഹചര്യം മുന്നിൽ കണ്ടു കൊണ്ടാണ് മുഖ്യമന്ത്രി ഭക്ഷ്യവിളകൾ കൃഷി ചെയ്യാൻ ആഹ്വാനം ചെയ്തത്. ഒരു തരി ഭൂമി പോലും പാഴാക്കാതെ എല്ലായിടത്തും പറ്റാവുന്ന എന്തെങ്കിലും കൃഷി ചെയ്യുന്ന സംസ്കാരം വളർത്തിയെടുത്താൽ മാത്രമേ ഭക്ഷ്യ സുരക്ഷയിൽ നമ്മൾ സ്വയം പര്യാപ്തത നേടൂ. നമ്മളെല്ലാം ഇത് ആഗ്രഹിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയവും വിജയകരവുമായ കൃഷിരീതി നടപ്പിലാക്കാൻ പരിമിതമായ അറിവുകൾ മാത്രമേ പുതിയ കർഷകർക്കുള്ളൂ. എന്നാൽ കൃഷിയിൽ പ്രായോഗികമായ അറിവുകൾ ഉള്ള നിരവധി കർഷകർ കർഷകമിത്രം ഗ്രൂപ്പിലുണ്ട്  എന്ന് മനസ്സിലാക്കിയാണ് ചർച്ചക്ക് തുടക്കമിട്ടതെന്ന് കൃഷി അസിസ്റ്റൻറ് എം കെ സുരേഷ് പറഞ്ഞു. 
 

     ഓൺലൈൻ ചർച്ചയിലൂടെ അറിവുകൾ പരസ്പരം കൈമാറാനും  കർഷകരുടെ സംശയങ്ങൾ പരിഹരിക്കാനും ദൂരീകരിക്കാനും കൃഷി ഓഫീസറും, കൃഷി അസിസ്റ്റൻറ് ജിഷ തുടങ്ങിയ ചെറുതാഴം കൃഷിഭവനിലെ ജീവനക്കാരും ഒപ്പം ചേരുന്നു. കേരള സർക്കാരിന്‍റെ വിജ്ഞാനവ്യാപനത്തിനു അവാർഡ് കരസ്ഥമാക്കിയ ചെറുതാഴം സ്വദേശി  ശ്രീധരൻ നമ്പൂതിരിയുടെ സജീവ സാനിധ്യം  കൃഷി  സംശയനിവാരണത്തുന്നു സഹായകരമാക്കിയിരുന്നു.

 ഉദയകുമാർ, രാജശേഖരൻ, ഈശ്വരൻ മരങ്ങാട്ട്, നിഷാന്ത് ഏഴിലോട്, സുരേഷ്, വനജ,  ബാലകൃഷ്ണൻ, ദാമോദരൻ, ബദറുദീൻ മണ്ടൂർ, നൗഫൽ, രഞ്ജിത്ത്, ബാലകൃഷ്ണൻ,വി ടി വി മോഹനൻ , കെ പി വി ഗോവിന്ദൻ തുടങ്ങി നൂറിലധികം കർഷകരും കൃഷി അറിവുകൾ പങ്കുവെച്ചു. കർഷകൾക്കു വേണ്ട കൃഷിയറിവുകളും , സംശയനിവാരണവുമായി 24 മണിക്കൂറും ആക്ടിവായി വാട്സ് ആപ്പ്   ഗ്രൂപ്പ് സജീവമായി നിലനിൽക്കുന്നു . ഇത് വഴി കർഷകർ തമ്മിൽ കാർഷികസ്വാഹൃദവും പരസ്പര കൃഷി സഹായങ്ങളുമായി മുന്നോട്ടുപോകുന്ന കർഷകമിത്രം ഗ്രുപ്പിനു ആശംസകൾ . 

shanil cheruthazham 



loading...