വാര്‍ത്താ വിവരണം

വാലന്റീൻ ദിവസത്തിൽ സഹപാടിക്ക് സഹായമായി ഒരുകൂട്ടം യുവാക്കൾ

15 February 2022
Reporter: Pilathara.com

വാലന്റീൻ ദിവസത്തിൽ സഹപാടിക്ക് സഹായമായി ഒരുകൂട്ടം യുവാക്കൾ

പിലാത്തറ : പ്രണയത്തിന്റെ ദിനമായ വാലന്റീൻ ദിവസത്തിൽ തങ്ങളുടെ സഹപാടിക്ക് സാന്ത്വനമേകി ഒരുകൂട്ടം യുവാക്കൾ. വാലന്റീൻ ദിനത്തിൽ യുവാക്കൾക്കിടയിൽ പലരീതികളിലുള്ള പരിപാടികളും നടക്കാറുണ്ട് എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഈ ദിവസത്തിൽ ഒരു സംഗീത സായാഹ്നം സംഘടിപ്പിക്കുകയും അതിലൂടെ  കരൾ മാറ്റ ശാസ്ത്രക്രിയക്ക് വിധേയനാവുന്ന കാവ്വായിയിലെ ആൽബിൻ എന്ന്‌ പറയുന്ന കുട്ടിക്ക് വേണ്ടി ഒരു തുക സ്വരൂപിക്കുകയും ചെയ്‌തിരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ. ഇന്ന് വൈകുന്നേരം പിലാത്തറ ബസ്റ്റാന്റ് പരിസരത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടി പിലാത്തറ ഹോപ്പ് ഡയരക്ടർ ജയമോഹൻ ഉത്ഘാടനം നിർവ്വഹിച്ചു. കൂടാതെ വാലന്റീൻ സമ്മാനമായിട്ട് വിദ്യാർത്ഥികൾക്ക് വൃക്ഷത്തെയ് വിതരണം ചെയ്തു. പരിപാടിയിൽ സാലിഹ് വെള്ളൂർ, ജുനൈദ് നീലമ്പം, വാഹിദ് പുതിയപുഴക്കര, ഹാഷിം കവ്വായി, സബീഹ് മുട്ടം, അബ്ദുള്ള കവ്വായി, നിഹാൽ ചെറുകുന്ന്, നിഹാൽ, സജ്ജാദ് രാമന്തളി, അമീൻ ചെറുവത്തൂർ എന്നിവർ നേതൃത്വം നൽകി.



whatsapp
Tags:
loading...