വാര്‍ത്താ വിവരണം

പിലാത്തറയിലെ മാതൃക ദമ്പതികൾക്ക് വിവാഹ വാർഷിക ആശംസകൾ നേരുന്നു.

26 February 2022
Reporter: Pilathara.com
ഒട്ടനവധി കാരുണ്യപ്രവർത്തികളിലൂടെ മറ്റുള്ളവർക്ക് മാതൃകയാകുന്ന ഈ കുടുംബത്തിന് ചില ഡോട്ട് കോം ആശംസകൾ നേരുന്നു.

മൂന്നാം വിവാഹ വാർഷിക ദിനത്തിൽ വേറിട്ട ആഘോഷവുമായി ദമ്പതികൾ

പരിയാരം : മൂന്നാം വിവാഹ വാർഷിക ദിനത്തിൽ  വേറിട്ട ആഘോഷവുമായി പിലാത്തറ സി. എം.നഗർ സ്വദേശികളായ ദമ്പതികൾ. വിവാഹ വാർഷിക ദിനത്തിൽ  രക്തദാനം നടത്തി ഷാജി പിലാത്തറയും പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് വിഗ് നിർമ്മിച്ചു നൽകുന്നതിനായി  കേശദാനം നടത്തിയ ഭാര്യ  ശ്രേയ ഷാജിയും  സമൂഹത്തിന് തന്നെ മാതൃകയായി. കെ.സി.വൈ.എം ന്റെ പ്രഥമ മനുഷ്യസ്നേഹി അവാർഡ് ജേതാവ് കൂടിയാണ് ശ്രീ ഷാജി ലോറൻസ്. 

ശ്രേയ ഷാജിയിൽ നിന്ന്   RIBK സ്റ്റേറ്റ് കോർഡിനേറ്റർ വിധു പരിയാരം മുടി ഏറ്റുവാങ്ങി.
രക്തദാനം നടത്തുവാനും കേശദാനത്തിനുമായി ബന്ധപ്പെടാം.
Mob.94466 55225



whatsapp
Tags:
loading...