വാര്‍ത്താ വിവരണം

പൂന്തോട്ടമൊരുക്കി വിദ്യാര്‍ഥികള്‍

2 March 2022
Reporter: Pilathara.com


       കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ നേതൃത്വത്തിൽ പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ്റെ പുതിയ കെട്ടിടത്തിന് മുൻവശത്ത് പൂന്തോട്ടമൊരുക്കി. മാർച്ച് 6 ന് ബഹു മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. പൂന്തോട്ടത്തിൻ്റെ നിർമാണ ഉദ്ഘാടനം പോലീസ് ഇൻസ്പെക്ടർ കെ.വി. ബാബു നിർവഹിച്ചു. രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സബ് ഇൻസ്പെക്ടർ രൂപ മധുസൂദനൻ, പി ടി എ പ്രസിഡൻ്റ് മനോജ് കെെപ്രത്ത്, ഗാർഡിയൻ പ്രസിഡൻ്റ് സന്തോഷ് കുമാർ , പി ടി എ വൈ . പ്രസിഡൻ്റ്  രാജേഷ് പി വി , നാരായണൻകുട്ടി , മോഹനൻ ചിറ്റാടിച്ചാലിൽ, . ലതീഷ് പുതിയടത്ത്, സിൽജ എം  സുബൈർ എ എന്നിവർ സംസാരിച്ചു.

https://chat.whatsapp.com/DHj53kfbkKj9LNyubGchhM



whatsapp
Tags:
loading...