വാര്‍ത്താ വിവരണം

കുട്ടികളിൽ ആവേശം ഉയർത്തി ഫുട്ബോൾ ക്യാമ്പ്

13 April 2022
Reporter: Pilathara.com

 

സിജു മെമ്മോറിയൽ കുഞ്ഞിമംഗലം സംഘടിപ്പിച്ച ഫുട്ബോൾ സമ്മർ ഫ്രീ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു.

നാല്പതോളം കുട്ടികൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ സന്തോഷ് ട്രോഫി താരവും , സർവ്വീസിന്റെ മുൻനിരപ്പോരാളിയുമായ
ശ്രീ എം.വി. കലേഷ് മികച്ച രീതിയിലുള്ള പരിശീലനമാണ് നല്‍കി വന്നത്. 

നാളെയുടെ താരങ്ങളെ വാർത്തെടുക്കാൻ ക്ലബിന് സാധിക്കുമെന്നും, ഓരോ മികച്ച കളിക്കാരും നമ്മുടെ കുട്ടികൾക്കിടയിൽ ഉണ്ടെന്നും പരിശീലകൻ കലേഷ് അഭിപ്രായപ്പെട്ടു.

സമാപന പരിപാടി കുഞ്ഞിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. എം.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കായികാധ്യാപകൻ എം.വി. കമലാക്ഷൻ മാസ്റ്റർ, വാർഡ് മെമ്പർ കെ. ശോഭ , മുൻ പഞ്ചായത്ത് അംഗം കെ. ശ്യാമള എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി കെ.സുധി സ്വാഗതവും, പ്രസിഡണ്ട് കെ.മിനീഷ് അദ്ധ്യക്ഷസ്ഥാനവും നിർവ്വഹിച്ച ചടങ്ങിൽ രൺഷിത്ത് . കെ.പി. നന്ദി രേഖപ്പെടുത്തി.

പാണ ഫുട്ബോൾ ഫെസ്റ്റിന്റെ ഭാഗമായി ഏപ്രിൽ 24 മുതൽ സീനിയർ ഫുട്ബോൾ, ജൂനിയർ സൂപ്പർ ലീഗ്, വനിത ഫുട്ബോൾ, വെറ്ററൻസ് ഫുട്ബോൾ എന്നീ മത്സരങ്ങൾ കുഞ്ഞിമംഗലം മല്ലിയോട് പാണ ഗ്രൗണ്ടിൽ വെച്ച് നടക്കും.



whatsapp
Tags:
loading...