വിവരണം കൃഷി


കർഷകദിനത്തിൽ ആദരവുനൽകി 

ഫ്ളവർസ് ടി വി കോഡിനേറ്റർ പ്രജിത് കുഞ്ഞിമംഗലം പൊന്നാട അണിയിച്ചു ആദരിച്ചു . നിഷാന്ത് പി പി നന്ദി അറിയിച്ചു സംസാരിച്ചു


പിലാത്തറ ഡോട്ട് കോം, ഫ്ളവർസ് ടി വി ഫാമിലി ക്ലബ് സഹകരണത്തോടെ പിലാത്തറ പെരിയാട്ട് കൃഷിയിടത്തിൽ നെൽകൃഷിയിറക്കാൻ ശ്രമദാനം നൽകിയ കർഷകരെ കാർഷികദിനത്തിൽ  ആദരിച്ചു. കൃഷിയുടെ മേൽനോട്ടം വഹിക്കുന്ന നൈട്രോഗ്രൗ കാൽറ്റിവെഷൻ കൂട്ടായ്മയായ  മോറൽ ഫാർമേഴ്‌സ് ക്ലബ് ആദരവിന്‌ നേതൃത്വം  നൽകി . കേരള സർക്കാരിന്‍റെ കാർഷിക വിജ്ഞാനവ്യാപന പുരസ്‌കാര ജേതാവുകൂടിയായ ശ്രീധരൻ നമ്പൂതിരി, കടന്നപ്പള്ളി സ്വദേശി ലക്ഷ്മിഅമ്മ, ലീല തുടങ്ങിയ കർഷകർക്കാണ് അനുമോദനം നൽകിയത് . ചടങ്ങിൽ  സനിൽ പിലാത്തറ സ്വാഗതവും നിഷാന്ത് പി പി നന്ദി അറിയിച്ചു സംസാരിച്ചു.

 

കോവിഡ് പശ്ചാത്തലത്തിൽ വീട്ടിൽ തന്നെയുള്ള കൊച്ചുമകൻ നിഖിലാണ് അമ്മാമയ്ക്കു പൊന്നാട കൈമാറിയത്

കോവിഡ് പശ്ചാത്തലത്തിൽ കർഷകർക്കുള്ള അനുമോദനം കൃഷിഭവനുകളിൽ  ഈ വർഷം നടക്കാത്ത സാഹചര്യത്തിൽ ഈ അനുമോദനത്തിന് കൂടുതൽ പകിട്ടുണ്ടെന്ന് ആദരവ്  ഏറ്റുവാങ്ങിയ ശ്രീധരൻ നമ്പൂതിരി പറഞ്ഞു.

"എന്നാലും മക്കളെ നിങ്ങൾ എന്നെ തേടിവന്നല്ലോ!!! എന്ന്  നാടൻ രീതിയിൽ ജീവിതത്തിൽ നാളിതുവരെ ഇങ്ങനെ ഒരു സന്ദർഭം ഉണ്ടായില്ലെന്ന് സ്നേഹത്തോടെ ലക്ഷ്മിഅമ്മ പറഞ്ഞു.

നെൽകൃഷി നഷ്ടമാണ് എന്ന് പറഞ്ഞു മാറിനിൽക്കുന്ന കർഷകർക്കിടയിൽ പുതുതലമുറ കൃഷിയിടത്തിൽ തിരിച്ചുവരുന്ന നല്ല കാഴ്ച സന്തോഷം നൽകുന്നുവെന്നാണ്  അനുമോദനം ഏറ്റുവാങ്ങിയ ലില്ലേച്ചിയുടെ അഭിപ്രായം.

കൃഷിയിടത്തിൽ ജോലിക്കായി വന്നവർക്കു മധുരംകൂടി നൽകിയാണ് നെൽകൃഷി കൂട്ടായ്മ പ്രവർത്തകർ മടങ്ങിയത്. പിലാത്തറ ഡോട്ട് കോം കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്നാണ് കൃഷിക്കുള്ള തുക കണ്ടെത്തിയത്. വിളവിന്‍റെ പാതി നിരാലംബർക്കായി നൽകും.    




loading...