വാര്‍ത്താ വിവരണം

സാന്ത്വന കേന്ദ്രത്തിന്റെ ധനശേഖരണം, ബിരിയാണി ചലഞ്ചിലൂടെ ശേഖരിച്ച ഫണ്ട് കൈമാറി

20 April 2022
Reporter: pilathara.com

പെരുവാമ്പ: കണ്ണൂർ മെഡിക്കൽ കോളേജിനടുത്ത് നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം. താമസം. ഡയാലിസിസ് കേന്ദ്രം തുടങ്ങിയ ലക്ഷ്യത്തോടെ സുന്നി യുവജന സംഘം (എസ്. വൈ .എസ്) കണ്ണൂർ ജില്ലാ കമ്മറ്റി നിർമ്മിക്കുന്ന സാന്ത്വന കേന്ദ്രത്തിന്റെ ധനശേഖരണാർത്ഥം എസ്.വൈ.എസ് എരമം -  കുറ്റൂർ സർക്കിൾ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച രണ്ട് ലക്ഷം രൂപ ജില്ലാ സെക്രട്ടറി . കെ.പി. . റഷീദ് മാസ്റ്റർ . ഏറ്റുവാങ്ങി. ചടങ്ങിൽ കെ.പി. ആസാദ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഹക്കീം സഖാഫി അരിയിൽ .പി . നൗഫൽ ആലക്കാട് . കെ.പി.മുസ്തഫ മൗലവി. എൻ. അഫ്സൽ സഖാഫി, എം.പി. റഷീദ്.ബി.റഫീഖ്. എന്നിവർ സംസാരിച്ചു.



whatsapp
Tags:
loading...