വാര്‍ത്താ വിവരണം

ദേശീയപാത വികസനം രണ്ടര വർഷം കൊണ്ട് പൂർത്തിയാക്കും

23 April 2022

ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവര്‍ത്തി രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: കേന്ദ്ര മന്ത്രി ജനറൽ വി.കെ. സിംഗ്


പയ്യന്നൂര്‍: കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവര്‍ത്തി രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ.സിങ്ങ് പറഞ്ഞു. പരിയാരം ഏമ്പേറ്റില്‍ പാതയുടെ നിര്‍മ്മാണപുരോഗതി വിലയിരുത്താനെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യമറിയിച്ചത്.  നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉപരിതല ഗതാഗത മന്ത്രാലയത്തിന് പൂര്‍ണ തൃപ്തിയാണെന്നും മന്ത്രി പറഞ്ഞു. ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന  സെക്രട്ടറി കെ. രഞ്ജിത്ത്, കണ്ണൂർ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ മാസ്റ്റർ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പാതയുടെ വികസനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നടക്കുന്ന പ്രവൃത്തികളുടെ അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി പരിയാരത്തെത്തിയത്.

Join pilathara.com WhatsApp group

https://chat.whatsapp.com/BEQxBbpm3cuELWcr80wRZp



whatsapp
Tags:
loading...