വാര്‍ത്താ വിവരണം

മുൻ റാവൽജി ബ്രഹ്മശ്രീ. പാച്ചമംഗലം  ശ്രീധരൻ നമ്പൂതിരിക്ക് വിട 

31 December 2022
Reporter: pilathara.com

 

കഴിഞ്ഞ ദിവസം അന്തരിച്ച മുൻ റാവൽജി ബ്രഹ്മശ്രീ. പാച്ചമംഗലം ശ്രീധരൻ നമ്പൂതിരിക്ക് അതിയടത്ത് സ്വഭവനത്തിൽ അന്ത്യവിശ്രമം. മൂത്ത മകൻ ശ്രീനാഥ് ഇന്നലെ രാത്രി വിദേശത്ത് നിന്നും എത്തിയതിനു ശേഷമാണ് സംസ്കാരചടങ്ങുകൾ നടത്തിയത്.

ശനിയാഴ്ച രാവിലെ സ്വഗൃഹത്തിൽ അവസാനദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ  അതിയടത്തെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ബന്ധുജനങ്ങളെ കൂടാതെ രാഘവപുരം സഭായോഗം വാദ്ധ്യാന്മാരും ഭാഗവതാചാര്യന്മാരും പണ്ഡിതരും സാംസ്കാരിക-സാമൂഹിക കർമ്മമണ്ഡലങ്ങളിലെ പ്രമുഖരും സന്നിഹിതരായി. കല്യാശ്ശേരി എം.എൽ.എ എം. വിജിൻ, ബി ജെ പി ദേശീയ നേതാവ് പി.കെ. കൃഷ്ണദാസ്, പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ , ബി. ജെ. പി. സംസ്ഥാന സെക്രട്ടറി കെ.രജ്ജിത്ത്, ആർ.എസ്.എസ്. ജില്ലാ കാര്യവാഹ് കെ. തമ്പാൻ, കോൺഗ്രസ് നേതാവ് എം.പി. ഉണ്ണികൃഷ്ണൻ തുടങ്ങി വിവിധ ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും അന്ത്യോപചാരം അർപ്പിച്ചു. 

പരമപൂജ്യ ശങ്കരാചാര്യ ബദരി ജ്യേതിർമഠ പീഠാധിപതി അവിമുക്തേശ്വരാനന്ദ സരസ്വതി തൃപ്പാദങ്ങൾ, ശൃംഗേരി ശാരദാപീഠം സെക്രട്ടറി ഗൗരീശങ്കർ , മുഞ്ചിറമഠം മൂപ്പിൽ സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ തൃപ്പാദങ്ങൾ, ബദരീനാഥ് റാവൽജി & ആദിശങ്കര അദ്വൈത ഫൗണ്ടേഷൻ പ്രസിഡൻറ് ചന്ദ്രമന ഈശ്വരപ്രസാദ് നമ്പൂതിരി, മുൻ റാവൽജി പാലക്കീഴ് ബദരിപ്രസാദ് നമ്പൂതിരി, മൂകാംബിക ക്ഷേത്രം മുഖ്യ പുരോഹിതൻ ഡോ. നരസിംഹ അഡിഗ , ചക്രക്ഷാളനപുരം സഭായോഗം, ഇരിങ്ങാലക്കുട സഭായോഗം, അഖിലകേരള ക്ഷേത്ര ഊരാളസഭ, തൃശൂർ വടക്കേ ബ്രഹ്മസ്വം മഠം, ചിറക്കൽ വലിയരാജ രവീന്ദ്രവർമ്മ തമ്പുരാൻ, ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻ പിള്ള, കൈമുക്ക് വൈദികൻ ശ്രീധരൻ നമ്പൂതിരി, പാമ്പുമ്മേക്കാട് ശ്രീധരൻ നമ്പൂതിരി, തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, ആമല്ലൂർ നാരായണൻ നമ്പൂതിരി, സഭായോഗം പാഠശാലകളിലെ ആചാര്യന്മാരായ ആമല്ലൂർ സംഗമേശൻ നമ്പൂതിരി കീഴാനെല്ലൂർ ഭവൻ നമ്പൂതിരി, ഡോ.തോട്ടം ശിവകരൻ നമ്പൂതിരി, തന്തവിദ്യാപീഠം കുലപതി മണ്ണാറശാല സുബ്രഹ്മണ്യൻ നമ്പൂതിരി , ആദ്ധ്യാത്മികപ്രഭാഷകൻ എ.കെ.ബി. നായർ തുടങ്ങി വിവിധ പീഠങ്ങളും  പ്രസ്ഥാനങ്ങളും പ്രമുഖവ്യക്തികളും  അദ്ദേഹത്തിന്റെ വിയോഗത്തിൽ  അനുശോചിച്ച് സന്ദേശങ്ങളയച്ചു.



whatsapp
Tags:
loading...