വാര്‍ത്താ വിവരണം

സ്വാമി ആനന്ദ തീർഥരുടെ 118-ാം ജന്മവാർഷികാഘോഷം ആഘോഷിച്ചു

3 January 2023
Reporter: pilathara.com

പയ്യന്നൂർ സ്വാമി ആനന്ദ തീർഥരുടെ 118-ാം ജന്മവാർഷികാഘോഷം പയ്യന്നൂർ ശ്രീ നാരായണ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. രാവിലെ പ്രത്യേക പ്രാർഥനയും സമാധി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. അനുസ്മരണ സമ്മേളനം ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു.

സ്വാമി ആനന്ദതീർഥ ട്രസ്റ്റ് പ്രസിഡന്റ് ടി.വി. വസുമിത്രൻ അധ്യക്ഷനായി. രാജു കാട്ടുപുനം മുഖ്യ പ്രഭാഷണം നടത്തി. കെ.പി. ദാമോദരന്‍, ശശിധരൻ, എം. ഗംഗാധരൻ, ടി രാഘവൻ തുടങ്ങിയവർ സംസാരിച്ചു.



whatsapp
Tags:
loading...