വാര്‍ത്താ വിവരണം

നാടിൻ്റെ  കാവൽക്കാരൻ  വൈശാഖിന് വേദനയോടെ  വിട... 

3 January 2023
നാടിൻ്റെ  കാവൽക്കാരൻ  വൈശാഖിന് വേദനയോടെ  വിട... 

 

പിലാത്തറ  കണ്ടോന്താർ ചെങ്ങളത്തെ ഹവീൽദാർ വൈശാഖ്.കെ.പി.വി (35 വയസ്സ്) (172 ഇൻഫെൻ്ററി ബറ്റാലിയൻ ടി.എ) അന്തമാൻ നിക്കോബാറിലെ ജോലി സ്ഥലത്തുവെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു. (  ടെറിട്ടോറിയൽ ആർമി സൈനികനായ വൈശാഖിന് അന്തമാനിൽ വച്ച് ജനുവരി 1 ന് കാർ ആക്സിഡന്റ് സംഭവിക്കുകയായിരുന്നു).  പിതാവ് സി.വി.അപ്പുക്കുട്ടൻ, മാതാവ്.കെ.പി.വി.പ്രസന്ന, ഭാര്യ ഭാവന (കൊടക്കാട്) മകൾ അർഹ, സഹോദരി മൃദുല (ചെങ്ങളം) ഭൗതീക ശരീരം നാളെ ( 04-01-2023) രാവിലെ 9 മണി മുതൽ കണ്ടോന്താർ ഇടമന യുപി സ്കൂളിൽ പൊതുദർശനത്തിന് വെക്കുന്നതും 10.30 ന് ചെങ്ങളം സമുദായ ശ്മശാനത്തിൽ സംസ്കാരവും നടക്കും



whatsapp
Tags:
loading...