വിവരണം കൃഷി


ക്ഷീരകർഷകന് പിലാത്തറ ലയൺസ്‌ ക്ലബ് ആദരവ് നൽകി.

Reporter: ഷനിൽ ചെറുതാഴം

പിലാത്തറ ലയൺസ്‌ ക്ലബ് മുതിർന്ന ക്ഷീരകർഷകനായ കാരാടൻ ഗോവിന്ദനെ ആദരിച്ചു.

"കോവിഡ് പശ്ചാത്തലയിൽ കർഷകദിനത്തിലെ ചടങ്ങു ഓണകാലത്തേക്കു മാറ്റിവയ്ക്കുകയും പിലാത്തറയിൽ തന്നെയുള്ള കർഷകനെ കണ്ടെത്തി ആദരിക്കാൻ സാധിച്ചത് ജീവിത സുകൃതമാണെന്നും  ക്ലബ് പ്രസിഡണ്ട് സിദ്ധാർത്ഥൻ വണ്ണാരത്ത് ചടങ്ങിൽ സംസാരിച്ചു ."

ശ്രീധരൻ നമ്പൂതിരി,   ചന്ദ്രൻ കെ പി,  പവിത്രൻ ചന്ദ്രോത് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.  ലയൺസ്‌ ക്ലബ് സെക്രട്ടറി കെ എം സോമസുന്ദരൻ  നന്ദി അറിയിച്ചു. 


 

പിലാത്തറ പെരിയാട്ട് സ്വദേശിയായ ക്ഷീരകർഷകൻ ഗോവിന്ദട്ടന്‍റെ ദിനചര്യകൾ  ആരെയും  വിസ്മയിപ്പിക്കുന്നതാണ്!!!

          അദ്ദേഹത്തിന് അറുപത്തിഎട്ടാം വയസിലും  8 പശുക്കളാണുള്ളത്. പുലർച്ചെ 2:30  പശുക്കളെ കുളിപ്പിച്ചു കൈകൊണ്ടുള്ള കറവ്. 4 :30 നു പാൽ സൊസൈറ്റി വാഹനം വീട്ടിലെത്തും. 35 ലിറ്റർ സൊസൈറ്റിയിലും നിരവധി ആൾക്കാർ വീട്ടിലും വന്നു പാൽ കൈപ്പറ്റും. പിന്നിട് പശു തൊഴുതു വൃത്തിയാക്കി പശുക്കളുടെ തീറ്റ, ആരോഗ്യപരിപാലന ജോലികൾ സമയക്രമമില്ലാതെ നീങ്ങും. വീണ്ടും പാൽ ഉച്ചക്കറവ്, ഇങ്ങനെ തുടങ്ങുന്ന ജോലി രാത്രിവൈകുംവരെ നീളും.  ഭാര്യാ പ്രേമവല്ലി ഓപ്പറേഷൻ കഴിഞ്ഞു റെസ്റ്റിലാണെങ്കിലും സഹായത്തിനു കൂടെയുണ്ട്. മക്കൾ  അനുദീപ്,  കാർത്തിക.

          വീട്ടാവശ്യത്തിനുള്ള ബയോഗ്യാസ് , കൃഷിയാവശ്യത്തിനുള്ള വളങ്ങൾ എല്ലാം ഇവിടെ ഉൽപാദിപ്പിക്കുന്നു. ആവശ്യക്കാർക്കു ചാണകവും, ബയോഗ്യാസ് സ്ലറിവളങ്ങളും വിൽപ്പനക്കുണ്ട് . ഈ തിരക്കിനിടയിലും എവിടെയെങ്കിലും പശുവിനു അസുഖമുണ്ടെന്നു അറിഞ്ഞാൽ ഗോവിന്ദന്‍റെ സൗജന്യ സേവനം നൽകാനും ശ്രമിക്കാറുണ്ട്, പശുക്കളുടെ പ്രസവവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾക്കും മറ്റു അസുഖങ്ങൾക്കും  തന്‍റെ ജീവിതം കൊണ്ടുപഠിച്ച കാര്യങ്ങൾ നടപ്പിലാക്കി കാലഘട്ടത്തിന്‍റെ കാലികമാറ്റങ്ങളെ ഉൾക്കൊണ്ട് ക്ഷീരമേഖലയിൽ തന്‍റെതായ വ്യക്തിത്വം പതിപ്പിച്ചു  കാർഷിക സന്നദ്ധ ജൈത്രയാത്ര തുടരുകയാണ്.

ഗോവിന്ദട്ടാന് പിലാത്തറ ഡോട്ട് കോമിന്‍റെ ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു...

 

 

Watch Facebook Live


loading...