വാര്‍ത്താ വിവരണം

ദേശീയപാതയും പിലാത്തറയിലെ ബുദ്ധിമുട്ടുകളും...

7 January 2023
Reporter: pilathara.com

ദേശീയ പാത വികസനത്തിന്റെ ഭാഗമായി തൊഴിലാളികൾ താമസിക്കുന്ന മേഘ കൺസ്ട്രക്ഷൻസിന്റെ കുളപ്പുറം ഒറന്നിടത്തുചാലിലെ ക്യാമ്പിലെ മാലിന്യം പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ക്യാമ്പ് ഉപരോധിച്ചു. 

 ക്യാമ്പിലെ മാലിന്യ പ്രശ്നത്തിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പ് ഉപരോധവും തുടർന്ന് നടന്ന ചർച്ചയിൽ എം വിജിൻ എംഎൽഎ പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ ഉൾപ്പടെയുള്ളവർ മേഘ എൻജിനീയറിങ് പ്രതിനിധീകളുമായി ചർച്ച നടത്തി, ഉടൻ പരിഹാരം കാണും എന്ന് അധികൃതർ നൽകിയ ഉറപ്പിൽ ഇന്ന് രാവിലെ മുതൽ നടന്നുവരുന്ന ഉപരോധം അവസാനിപ്പിച്ചു.

 10 ദിവസത്തിനകം പരിപൂർണ്ണ മാറ്റങ്ങൾ വരുത്തും എന്ന് കണ്ണൂർ എംപി പി. സന്തോഷ്, സ്ഥലം എംഎൽഎ എം വിജിൻ എന്നിവർക്ക് അധികൃതർ നേരത്തെ ഉറപ്പ് നൽകിയിരുന്നു. 

മാലിന്യ പ്രശ്നം നാട്ടുകാർക്ക് കയ്യുംകെട്ടി നോക്കിനിൽക്കാൻ സാധിക്കില്ല എന്നും ശക്തമായ പ്രതിഷേധങ്ങൾ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഉണ്ടാകുമെന്ന മുന്നറിയിപ്പ് മുൻ എംഎൽഎ ടി വി രാജേഷ് ഇന്നലെ നടന്ന പ്രതിഷേധ ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. 

പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിക്കുന്നതിന് കഴിഞ്ഞദിവസം ഒറന്നിടത്തുചാലിലെ ക്യാമ്പിന് ചെറുതാഴം പഞ്ചായത്ത് 20000 രൂപ പിഴ ഈടാക്കിയിരുന്നു. വിവിധ തലങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധങ്ങളാണ് ലേബർ ബേസ് ക്യാമ്പിനെതിരെ ഉള്ളത്. 

ദേശീയപാതയുടെ പണി നടക്കുന്ന അവസരത്തിലെ പിലാത്തറയിൽ എത്തിച്ചേരുന്ന യാത്രക്കാരുടെ ബുദ്ധിമുട്ട് പിലാത്തറ ഡോട്ട് കോം ദേശീയപാത അധികൃതരുമായി ചർച്ച നടത്തി. പിലാത്തറയിലെ ഗതാഗത പരിഷ്കാരങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുമെന്നും, പോലീസുമായി സഹകരിച്ച് ആവശ്യമെങ്കിൽ ഗതാഗത നിയന്ത്രണത്തിനായി സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാൻ ശ്രമിക്കുമെന്നും അധികൃതർ അറിയിച്ചു, പിലാത്തറയിൽ പുതുതായി നിർമ്മിച്ച ഹമ്പുകൾ പെയിൻറ് ചെയ്തു യാത്രക്കാർക്ക് മനസ്സിലാകും വിധം സൂചന ബോർഡുകൾ വയ്ക്കുമെന്നും മേഘ അധികൃതർക്ക് ഡോട്ട് ഡോട്ട് കോം നൽകിയ നിവേദനത്തിന് മറുപടിയായി അറിയിച്ചു.



whatsapp
Tags:
loading...