വാര്‍ത്താ വിവരണം

പ്രണയദിനം ഭൂമിക്കായി മാറ്റിവച്ചു ലയൺസ്‌ ക്ലബ് പിലാത്തറയും പിലാത്തറ ഡോട്ട് കോമും 

13 February 2023
Reporter: shanil cheruthazham
ഇലക്ട്രോണിക്സ് മാലിന്യം സ്വീകരിക്കുന്ന സ്ഥലം : മാടായി കോഓപറേറ്റീവ് ബാങ്കിന്റെ അടുത്ത പറമ്പിൽ 14 ചൊവ്വ, 15 ബുധൻ ദിവസങ്ങളിൽ ( പിലാത്തറ - പഴയങ്ങാടി ബൈപ്പാസിൽ )

പ്രണയദിനത്തിൽ മാതൃകയായി  ലയൺസ്‌ ക്ലബ് പിലാത്തറയും  പിലാത്തറ ഡോട്ട് കോംമും!!!  ഇ-മാലിന്യം ഫലപ്രദമായി ശേഖരിക്കുകയും നിർമ്മാർജ്ജനം ചെയ്യുകയും പുനരുപയോഗത്തിനും വഴിയൊരുക്കുന്നു. 

ഉപയോഗിച്ചതിനു ശേഷമോ അല്ലാതെയോ ഉപേക്ഷിച്ച ഇലക്‌ട്രിക്/ഇലക്‌ട്രോണിക് ഉപകരണങ്ങളെയോ അവയുടെ ഭാഗങ്ങളെയോ ആണ് ഇ–മാലിന്യം എന്ന പേരിൽ പരാമർശിക്കുന്നത്. ഇവയിൽ ഉപയോഗശൂന്യമായ കംപ്യൂട്ടർ, ടെലിവിഷൻ, റഫ്രിജറേറ്റർ, മൊബൈൽ ഫോണുകൾ എന്നിവയടക്കം പല ഇലക്ട്രോണിക്സ്  വസ്തുക്കളും ഉൾപ്പെടുന്നു.

ടെലിവിഷൻ സെറ്റുകൾ, കംപ്യൂട്ടറുകൾ, കോംപാക്‌ട് ഡിസ്‌കുകൾ, വിവിധതരം ബാറ്ററികൾ, സ്വിച്ചുകൾ, സെൽ ഫോൺഉൾപ്പെടെയുള്ള ടെലികോം ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, കൊതുകു നിവാരണത്തിനുള്ള വേപ്പറൈസറുകൾ തുടങ്ങിയവയൊക്കെയാണ് ഉപയോഗശൂന്യമാകുന്ന മുറയ്‌ക്ക് ഇലക്‌ട്രോണിക് മാലിന്യങ്ങളായി മാറി പരിസ്‌ഥിതി പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നത്.  ഇലക്‌ട്രോണിക് മാലിന്യത്തെ അപകടകരമായി കാണുന്നതിനു കാരണം അതിലടങ്ങിയിരിക്കുന്ന ആയിരത്തോളം മാരക പദാർഥങ്ങളാണ്.  ടിവിയുടെയും കംപ്യൂട്ടറുകളുടെയും മോണിറ്ററുകളും ബാറ്ററിയുമാണ് ഇ-മാലിന്യത്തിൽ അപകടത്തിലും അളവിലും ഏറെ ഏറെ മുന്നിൽ. കംപ്യൂട്ടർ/ടെലിവിഷൻ മോണിറ്ററിൽ രണ്ടു കിലോഗ്രാമോളം ലെഡ് (ഈയം) അടങ്ങിയിട്ടുണ്ട്. കംപ്യൂട്ടർ/ടെലിവിഷൻ മോണിറ്ററിൽ രണ്ടു കിലോഗ്രാമോളം ലെഡ് (ഈയം) അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ കാഡ്‌മിയം, ക്രോമിയം, ടിൻ, മെർക്കുറി, ആഴ്‌സനിക്, കോബാൾട്ട്, നിക്കൽ തുടങ്ങി നൂറിലേറെ അപകടകരമായ മൂലകങ്ങളോ സംയുക്തങ്ങളോ  ഇ-മാലിന്യത്തിൽ അടങ്ങിയിരിക്കുന്നു.  ശ്വാസകോശം, തലച്ചോറ്, ആമാശയം എന്നിവയ്‌ക്ക് കടുത്ത രോഗഭീഷണി ഉയർത്തുന്ന ഇവ അർബുദത്തിനു വരെ വരെ വഴിമരുന്നിടാം. ചെറിയൊരളവിൽ ശരീരത്തിലെത്തിയാൽ തന്നെ ലെഡ് നാഡീവ്യൂഹത്തിനും രക്‌തചംക്രമണത്തിനും വൃക്കയ്ക്കും സാരമായ കേടുപാടുകൾ സൃഷ്‌ടിക്കും. കുട്ടികളുടെ ബുദ്ധിവികാസത്തെയും ഇതു പ്രതികൂലമായി ഇതു പ്രതികൂലമായി ബാധിക്കുന്നു.
ഇ- മാലിന്യം സംസ്‌കരിക്കുന്നതിനും റീസൈക്കിൾ ചെയ്യുന്നതിനും വേണ്ടത്ര സംവിധാനങ്ങൾ ഇല്ലാത്തതാണ് ഇന്ത്യ പോലുള്ള രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളി. ടെലിവിഷന്‌ പത്ത് വർഷവും കമ്പ്യൂട്ടറിന്‌ ആറ് വർഷവും മാത്രമാണ് ശരാശരി ആയുസ്സ് എന്നത് ഇ-മാലിന്യത്തിന്റെ അളവ് കൂടാൻ കാരണമായിട്ടുണ്ട്. ഇവ കൂട്ടിയിട്ട് കത്തിക്കുമ്പോൾ അന്തരീക്ഷത്തിലെത്തുന്ന പുക സാധാരണ മാലിന്യപുകയുടെ ആറുമടങ്ങ് അപകടകരമാണ്‌. മൊബൈൽ ഫോണിന്റെ ഉപയോഗം കൂടി വരുന്നത്‌ മൂലം വലിയൊരു ഭവിഷ്യത്ത്‌ നേരിടാൻ പോകുന്നു. 

ഇ-മാലിന്യം എങ്ങനെ കൈകാര്യം ചെയ്യാം?

ഇ-മാലിന്യം കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം അത് സുസ്ഥിരമായ രീതിയിൽ, ഫലപ്രദമായി പുനരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്. രാജ്യത്തെ ഇ-മാലിന്യത്തിന്റെ ഭൂരിഭാഗവും ഇപ്പോഴും ശേഖരിക്കുന്നതും കൈകാര്യം ചെയ്യുന്നതും അനൗദ്യോ​ഗിക മേഖലയാണ്. ഇ-മാലിന്യം ശരിയായ വിധത്തിൽ ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കപ്പെടുന്നു എന്നും പുനരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഉറപ്പാക്കാൻ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ഇ-മാലിന്യ സംസ്കരണ നയങ്ങൾ ഓരോ രാജ്യത്തിനും വ്യത്യസ്തമാണ്. ഇ-മാലിന്യം സംസ്കരിക്കുന്നതിനെക്കുറിച്ചുള്ള ശരിയായ അവബോധം പലർക്കും ഇല്ല എന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇ-മാലിന്യം സംസ്കരിക്കാൻ അനുയോജ്യമായ മാർ​ഗങ്ങൾ ഉണ്ടെന്ന് ഇന്നും പലർക്കും അറിയില്ല. ലയൺസ്‌ ക്ലബ് ഇന്റർനാഷണൽ ഫെബ്രവരി മാസം രാജ്യത്താകമാനം ഇ മാലിന്യം കളക്ഷൻ ക്ലാമ്പുകൾ നടത്തി വരുന്നു. ഇ-മാലിന്യം സുരക്ഷിതമായ സ്ഥലത്ത് സംഭരിക്കുകയോ ശാസ്ത്രീയ രീതിയിലൂടെ പുനരുപയോഗത്തിന് തയ്യാറാക്കുകയോ ചെയ്താൽ അവ ഹാനികരമാകില്ലെന്ന് വിദ​ഗ്ധർ പറയുന്നു. 

ഇലക്ട്രോണിക് മാലിന്യങ്ങൾ അപകടകരമാംവിധം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മാലിന്യം സുരക്ഷിതമായി ശേഖരിക്കുന്നതിനും ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യുന്നതിനുമായി പിലാത്തറയിൽ ലയൺസ്‌ ക്ലബും , പിലാത്തറ ഡോട്ട് കോമുമായി സഹകരിച്ചു ലോക പ്രണയദിനമായ ഫെബ്രുവരി 14 നു "ഭൂമിയെ പ്രണയിക്കാം നല്ല നാളേക്കുവേണ്ടി" എന്ന ആശയം മുൻനിർത്തി രണ്ടു ദിവസങ്ങളായി പിലാത്തറയിൽ  ഇ മാലിന്യം കളക്ഷൻ നടത്തുന്നു. രാവിലെ 7 മണിമുതൽ വൈകുന്നേരം 6 മണിവരെയാണ് മാലിന്യം സ്വീകരിക്കുന്നത്. 



whatsapp
Tags:
loading...