വാര്‍ത്താ വിവരണം

റോട്ടറി  ക്ലബ് വൊക്കേഷണൽ എക്സല്ലൻസ് അവാർഡ് ശ്രീ പി പി മഹേഷിന്.

20 February 2023
Reporter: shanil cheruthazham
ഭിന്നശേഷികാരനായ മഹേഷ് സ്വപ്രയത്നം കൊണ്ട് ചിത്രകലാ രംഗത്ത് സ്വാന്തമായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്. ഏഴിലോട് സ്വദേശിയായ മഹേഷ് പെൻസിൽ ഡ്രോയിങ്, ഓയിൽ പെയിന്റിംഗ് തുടങ്ങി പോർട്ടറേറ്റ് ചിത്രകലയിലും പ്രാവീണ്യം ഉള്ള കലാകാരനാണ്. 

പിലാത്തറ റോട്ടറിയുടെ വൊക്കേഷണൽ എക്സല്ലൻസ് അവാർഡ് ചിത്രകാരനായ ശ്രീ പി പി മഹേഷിന് പിലാത്തറ പെർളിൽ വെച്ച് നടന്ന കുടുംബ സംഗമത്തിൽ റോട്ടറി ഡിസ്ട്രിക്ട് ജനറൽ സെക്രട്ടറി ഡോ അനിൽ മേലെത്ത് പുരസ്‌കാരം നൽകി. ഭിന്നശേഷികാരനായ മഹേഷ് സ്വപ്രയത്നം കൊണ്ട് ചിത്രകലാ രംഗത്ത് സ്വാന്തമായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്. ഏഴിലോട് സ്വദേശിയായ മഹേഷ് പെൻസിൽ ഡ്രോയിങ്, ഓയിൽ പെയിന്റിംഗ് തുടങ്ങി പോർട്ടറേറ്റ് ചിത്രകലയിലും പ്രാവീണ്യം ഉള്ള കലാകാരനാണ്. 

ചടങ്ങിൽ ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ ശീതൾ ശശിയെ അനുമോദിച്ചു. പിലാത്തറ  റോട്ടറി  ക്ലബ് പ്രസിഡന്റ്‌ കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോർഡിനേറ്റർ കെ രവീന്ദ്രൻ, അസിസ്റ്റന്റ് ഗവർണർ നികേഷ് കാക്കാമണി, സെക്രട്ടറി കെ വി സുകുമാരൻ, കെ പി മുരളീധരൻ, പി വി സുരേന്ദ്രനാഥ്, കെ പി ധന്യ, എം ബാലകൃഷ്ണൻ, സുനിൽ ഡി കൊട്ടാരത്തിൽ, ഇ എൻ ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.



whatsapp
Tags:
loading...