വാര്‍ത്താ വിവരണം

കരുത്തു തെളിയിച്ചു വിളയാങ്കോട് സെയ്ന്റ് മേരീസ് എല്‍.പി

10 November 2017
പുരസ്‌കാരനേട്ടം നേടിയ മുഴുവൻ കുട്ടികൾക്കും പ്രേത്യേകം അഭിനന്ദനം സ്കൂൾ അസംബ്ലിയിൽ നൽകി

എല്‍.പി. വിഭാഗത്തില്‍ വിളയാങ്കോട് സെയ്ന്റ് മേരീസ് എല്‍.പി. സ്കൂളാണ് ഈ വർഷത്തെ കേരള സ്കൂൾ മാടായി ഉപജില്ല കലോത്സവത്തിനു ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത് . എൽ പി വിഭാഗത്തിൽ പരമാവധി 13 പരിപാടികളിൽ മാത്രം ആണ് ഒരു സ്കൂളിന്‌ പങ്കെടുക്കാൻ സാധിക്കുകയുള്ളു .  പങ്കെടുത്ത 13 മത്സരങ്ങൾക്കും  A ഗ്രേഡ് നേടിയാണ് ഈ ഓവർ ഓൾ പട്ടം സെയ്ന്റ് മേരീസ് കരസ്ഥമാക്കിയത് .  700 ൽ അധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ എന്ന നിലയിൽ പ്രശസ്തമായ ഈ കലാലയത്തിന് പഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു . കല്യാശേരി എം എൽ എ യുടെ മകളായ ദിയ രാജേഷ് മോണോ ആക്ട് മത്സരത്തിലൂടെ ഈ സ്കൂളിന്‍റെ അഭിമാനമായി . കൂടാതെ ശാത്രീയ സംഗീതം , ലളിതഗാനം , അഭിനയഗാനം മലയാളം, അഭിനയഗാനം ഇംഗ്ലീഷ് , സംഘഗാനം , ദേശഭക്തി ഗാനം , മലയാളം പ്രസംഗം , കായികമേള , സോഷ്യൽ സയൻസ് , ശാസ്ത്രമേള , പ്രവർത്തി പരിചയ മേള തുടങ്ങിയതിലും A ഗ്രേഡ് കരസ്ഥമാക്കിയാണ് ഈ സ്ഥാനത്തിനു അർഹമായത് .  സിസ്റ്റർ ഡീന കവിയിൽ  നേതൃത്വത്തിൽ ഈ പുരസ്‌കാര നേട്ടം കരസ്ഥമാക്കിയ മുഴുവൻ കുട്ടികൾക്കും പിലാത്തറ ഡോട്ട് കോമിന്‍റെ അഭിനന്ദനങൾ അറിയിക്കുന്നു . 


https://www.facebook.com/mypilathara/


വിജയാഹ്ളാദ പ്രകടന റാലിയിൽ നിന്നും - വിളയാങ്കോട് സെയ്ന്റ് മേരീസ് എല്‍.പി.

whatsapp
Tags:
loading...