വാര്‍ത്താ വിവരണം

അഖില കേരള അമേച്വർ നാടകോത്സവത്തിനു ഇന്ന് കുഞ്ഞിമംഗലത്തു തുടക്കം കുറിക്കും.

2 March 2023
Reporter: shanil cheruthazham

കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുഞ്ഞിമംഗലം ഒരുക്കുന്ന  നാടകോത്സവം മാർച്ച് 2, 3,4 തീയ്യതികളിലായി കുഞ്ഞിമംഗലത്തു നടക്കും. കൊല്ലം പ്രകാശ് കലാകേന്ദ്രം അവതരിപ്പിക്കുന്ന തീണ്ടാരിപ്പച്ച, കനൽ സാംസ്കാരികവേദി തിരുവനന്തപുരം അവതരിപ്പിക്കുന്ന സോവിയറ്റു സ്റ്റേഷൻകടവ്, പറവൂർ പബ്ലിക് സിബ്രറി നെയ്തൽ നാടക സംഘം ആലപ്പുഴ അവതരിപ്പിക്കുന്ന കക്കുകളി എന്നീ മൂന്ന് നാടകങ്ങളാണ് അരങ്ങേറുന്നത്.  മാർച്ച് 2, 3,4 തീയ്യതികളിലായി രാതി 7:30 നാടകങ്ങൾ ആരംഭിക്കും.  കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്  17  വാർഷികവുമായി ബന്ധപെട്ടു സാംസ്‌കാരിക സമ്മേളനങ്ങളും കലാപരിപാടികളും ഒരുക്കും.

നാടകോത്സവത്തോടനുബന്ധിച്ചു UP/HS/ HSS വിദ്യാർത്ഥികൾക്കായി  നാടകാസ്വാദന കുറിപ്പ് മത്സരം നടത്തുന്നു. 

തീണ്ടാരിപ്പച്ച , സോവിയറ്റ് സ്റ്റേഷൻ കടവ്, കക്കുകളി എന്നീ 3 നാടകങ്ങളിൽ ഇഷ്ടപ്പെട്ട നാടകത്തെ കുറിച്ച് 2 പേജിൽ കുറയാത്ത അസ്വാദനക്കുറിപ്പ് എഴുതി ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് മുന്നേ കൈരളി ഓഫീസിൽ എത്തിക്കണം . അല്ലെങ്കിൽ മലയാളത്തിൽ ടൈപ്പ് ചെയ്ത് വാട്ട്സാപ്പ് ചെയ്യുക. ( 99957 39312, 9633 030437 ) പേര്, ക്ലാസ്, സ്കൂൾ, വയസ്, ഫോൺ നമ്പർ എന്നിവ   ചേർക്കാൻ വിട്ടു പോകരുത്. ഒന്നാം സ്ഥാനം2000 രൂപ, രണ്ടാംസ്ഥാനം1000 രൂപ, മൂന്നാം സ്ഥാനം 750 രൂപ. 



whatsapp
Tags:
loading...