വാര്‍ത്താ വിവരണം

പീസ് കോൺഫറൻസ് സംഘാടക സമിതി രൂപീകരണ യോഗം 2023 മാർച്ച് 11ന്   കണ്ണൂർ ശിക്ഷക് സദനിൽ നടക്കും. 

10 March 2023
Reporter: shanil cheruthazham
സുസ്ഥിര സമാധാനത്തിലൂന്നിയ ഒരു വികസിത കേന്ദ്രമാക്കി നമ്മുടെ നാടിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ 2023 ഏപ്രിൽ 28, 29 തീയതികളിൽ കണ്ണൂരിൽ വച്ച് നാഷണൽ പീസ് കോൺഫറൻസ് സംഘടിപ്പിക്കുന്നു.


ജപ്പാൻ നൊബേൽ സമ്മാനം എന്ന് അറിയപ്പെടുന്ന 2023 ലെ നിവാനോ അന്താരാഷ്ട്ര സമാധാന പുരസ്കാരത്തിന് അർഹനായ Dr. പി. വി രാജാഗോപാലിൻ്റെ  നേതൃത്വത്തിൽ, കഴിഞ്ഞ ആറു വർഷമായി കണ്ണൂരിലും കേരളത്തിലും സമാധാന, മതസൗഹാർദ്ദ രംഗങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിവരുന്ന പ്രസ്ഥാനമാണ് പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ്, ഈ പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ സുസ്ഥിര സമാധാനത്തിലൂന്നിയ ഒരു വികസിത കേന്ദ്രമാക്കി നമ്മുടെ നാടിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ 2023 ഏപ്രിൽ 28, 29 തീയതികളിൽ കണ്ണൂരിൽ വച്ച് നാഷണൽ പീസ് കോൺഫറൻസ് സംഘടിപ്പിക്കുന്നു.

കേരളം കൈവരിച്ച വിദ്യാഭ്യാസപരവും സാമ്പത്തികവുമായ നേട്ടങ്ങൾ സാമൂഹിക പെരുമാറ്റത്തിൽ പ്രതിഫലിക്കുന്നില്ല എന്ന തിരിച്ചറിവിൽ നിന്നാണ് സുസ്ഥിര സമാധാനത്തിലൂന്നിയ വികസനം എന്ന മുദ്രാവാക്യവുമായി  പീസ് കോൺഫറൻസിന് രൂപം കൊടുത്തിരിക്കുന്നത്.

 സമ്മേളനത്തിൽ വച്ച് നാൽപതാമത് നിവാനോ അന്താരാഷ്ട്ര പുരസ്കാരം നേടിയ ആഗോള സമാധാന പ്രവർത്തകനും കണ്ണൂർ ജില്ലക്കാരനുമായ ഡോ. പി. വി. രാജഗോപാലിന് സ്വീകരണവും നൽകുന്നു.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരണ യോഗം 2023 മാർച്ച് 11ന് ശനിയാഴ്ച ഉച്ചക്കുശേഷം രണ്ട് മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ (റജിസ്ട്രാർ ഓഫീസിന് സമീപം) വച്ച് നടക്കുന്നു. യോഗത്തിൽ ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ MLA മുഖ്യാതിഥിയായിരിക്കും.



whatsapp
Tags:
loading...