വാര്‍ത്താ വിവരണം

ജെ സി ഐ പിലാത്തറ കരുതൽ പദ്ധതി നടപ്പിലാക്കി.

24 March 2023

ജെ.സി.ഐ. പിലാത്തറയുടെ ഹെൽത്ത്  സപ്പോർട്ട്  പദ്ധതിയുടെ ഭാഗമായി ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്ന്  വിതരണത്തിനാവശ്യമായ  കുപ്പികൾ  കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ജെ സി ഐ മുൻ സോൺ വൈസ് പ്രസിഡണ്ട് കെ വി രാജേഷ്  മെഡിക്കൽ ഓഫീസർ ഡോക്ടർ രഞ്ജിത്തിന്  കൈമാറി. 

പ്രദേശത്തെ സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന  ചെറുതാഴം  കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും   നൽകുന്ന മരുന്നുകൾ വാങ്ങാൻ വേണ്ടി പൊതുജനങ്ങൾക്ക്  ടൗണിലേക്ക് നടന്നു വന്നു ബോട്ടിലുകൾ വാങ്ങേണ്ടുന്ന സാഹചര്യമുള്ള കാര്യം പൊതുജങ്ങളിൽ നിന്നും ആശുപത്രി അധികൃതരിൽ അറിയാൻ കഴിഞ്ഞ സാഹചര്യത്തിലാണ് കരുതൽ പദ്ധതി നടപ്പിലാക്കിയത്.

മുൻ വർഷങ്ങളിലും സാമൂഹ്യ പ്രതിബദ്ധതയുടെ  ഭാഗമായി ഈ പദ്ധതി നടപ്പിലാക്കാൻ സാധിച്ചെന്നു ജെ സി ഐ പ്രസിഡൻറ് ശ്രീനാഥ് പറഞ്ഞു. ഷാജി മാസ്കോ, സതീശൻ അക്ഷയ, രാജീവൻ യു, ഗിരിജ പീറ്റർ, ആർജിത് സുധാകരൻ  തുടങ്ങിയവർ സംബന്ധിച്ചു. 

 



whatsapp
Tags:
loading...