വാര്‍ത്താ വിവരണം

വൺ ബുക്ക്‌ ചലഞ്ച് പയ്യന്നൂർ കോളേജിൽ നടന്നു. 

16 August 2023
Reporter: shanil cheruthazham

എല്ലാവിധ ശേഷികളോടുകൂടി പിറന്നിട്ടും വെല്ലുവിളി നേരിടുന്ന സഹജീവികൾക്ക്  കൈത്താങ്ങാകാനാകുന്നില്ലെങ്കിൽ എന്തർഥം!

പ്രചോദനി പിലാത്തറ, പയ്യന്നൂർ കോളേജിൽ ഭിന്നശേഷി  വിദ്യാർഥികൾക്കായി നിലകൊള്ളുന്ന വിങ്സ് ക്ലബ്‌, എൻ എസ് എസ്  യൂണിറ്റുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  ഭിന്നശേഷിക്കാർക്കായുള്ള പുതിയ എൽ ഇ ഡി ലാമ്പ് പ്രൊഡക്ഷൻ യൂണിറ്റിൻ്റെ ഉദ്ഘാടനവും, പ്രചോദനി  നോട്ട് ബുക്കുകൾ എൻ എസ് എസ് യൂണിറ്റ് 11 ഏറ്റെടുക്കുന്ന ചടങ്ങും (വൺ ബുക്ക്‌ ചലഞ്ച് ) നടന്നു.

പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം  കല്യാശേരി മണ്ഡലം എം എൽ എ എം.വിജിൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.വി.എം സന്തോഷ്  പരിപാടിയുടെ അധ്യക്ഷത വഹിച്ചു .ഡോ. മണി കെ.പി, ശ്രീ. നിഷാന്ത് എ,  ഡോ.അജിത്കുമാർ പി , ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ജിഷ്ണു വി. എം, സെറീന ബാനു, സിദ്ധാർത്ഥ് വണ്ണാരത്ത്, വത്സന്‍ , വിവേക് വത്സന്‍ എന്നിവർ സംസാരിച്ചു.

 സഭായോഗം സോഷ്യൽ  വെൽഫയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ ഉണ്ണികൃഷ്ണൻ സി.എം പദ്ധതി വിശദീകരിച്ചു.  ജെസ്സിഐ പിലാത്തറ സോൺ ട്രൈനർ  മിഥുൻ കെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം സംരംഭക സ്വപ്നങ്ങൾ കാണാനും വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാനുമായി  ട്രെയിനിങ് ക്ലാസ് എടുത്തു. എടാട്ട് ആരംഭിച്ച ആർച്ചി കൈറ്റ്സ് നോളജ്  സെൻററിൽ പ്രചോദനിയും പയ്യന്നൂർ കോളേജ്  വിങ്സ് ക്ലബ്‌, കോളേജ് എൻഎസ്എസ് യൂണിറ്റ് സഹകരണത്തോടെ ഭിന്നശേഷി സൗഹൃദ വൊക്കേഷണൽ ട്രെയിനിങ് നൽകും.



whatsapp
Tags:
loading...